പാരിൻ നീതി

 

പുല്ലിൻ നീരു കുടിച്ചു രസിക്കും
പച്ചപ്പുൽച്ചാടീ
നിന്നുടെ ചന്തം നോക്കിയിരിപ്പൂ
പോക്കാച്ചിത്തവള
തവളേ നിന്നുടെ ചാരത്തുണ്ടൊരു
നീണ്ട പെരും ചേര
ചേരേ നിന്നുടെ തലയ്ക്കുമീതെ
പരുന്തു പാറുന്നു
പാരിൻനീതിയിതിങ്ങനെ നീളും
പരിഭവമരുതൊട്ടും
തിന്നും തിന്നാനായും നമ്മൾ
വന്നു പിറക്കുന്നോർ .

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English