എറണാകുളം ഗവണ്‍മെന്റ് ലോ കോളേജില്‍ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവ്

എറണാകുളം ലോ കോളേജിലേക്ക് 2019-20 അദ്ധ്യയന വര്‍ഷത്തില്‍ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിലേക്ക് അപേക്ഷ ക്ഷണിച്ചു. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ഓരോ ഒഴിവും കൊമേഴ്‌സില്‍ രണ്ട് ഒഴിവുകളുമാണ് ഉള്ളത്. എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തില്‍ ഗസ്റ്റ് അദ്ധ്യാപക പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള യു.ജി.സി മാനദണ്ഡമനുസരിച്ചുള്ള യോഗ്യയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പും സഹിതം 2019 മെയ് 24 ന് പ്രിന്‍സിപ്പാള്‍ മുന്‍പാകെ ഹാജരാകണം. മലയാളം അധ്യാപകര്‍ രാവിലെ 10 നും ഹിന്ദി രാവിലെ 11നും ഇംഗ്ലീഷ് 12 നും കൊമേഴ്‌സ് ഉച്ചകഴിഞ്ഞ് 2 നും പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകര്‍ 3 നും ആണ് ഹാജരാകേണ്ടത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here