ഈ അടുത്ത കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ഖസാക്കിന്റെ ഇതിഹാസം നാടകത്തിന് പിന്നിലും മോഷണം നടന്നു എന്ന ആരോപണവുമായി പുതു കവിതയിലെ ശ്രദ്ധേയരിൽ ഒരാളായ ലതീഷ് മോഹൻ രംഗത്തെത്തി. കലേഷിന്റെ കവിത മോഷ്ടിച്ച സംഭവത്തിനു പിന്നാലെയാണ് ഇങ്ങനെ ഒരു ആരോപണവും പുറത്തു വന്നിരിക്കുന്നത്. നാടകത്തിന്റെ തിരിച്ചു വരവ് എന്ന രീതിയിൽ കേരളത്തിലാകെ കളിച്ച ഒരു രചനയെപ്പറ്റി ഇങ്ങനെ ആരോപണം ഉയർന്നിരിക്കുന്നത് വായനക്കാരെ അമ്പരപ്പിസിച്ചിട്ടുണ്ട്.
ആരോപണങ്ങൾ ഉന്നയിച്ചു ലതീഷ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് താഴെ:
കല മോഷ്ടിക്കുന്നത് അത്ര വലിയ തെറ്റല്ല എന്ന് പറഞ്ഞു ഒരു യോഗ്യൻ ഇന്ന് ഇട്ട പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് ആണ് ഇത്. ഇത് പറയാൻ ഇയാൾക്ക് മറ്റുപലരേക്കാളും യോഗ്യത ഉണ്ട്. ഖസാക്കിന്റെ ഇതിഹാസം എന്ന നാടകത്തിന്റെ തിരക്കഥ എന്നെ കൊണ്ട് എഴുതിപ്പിച്ച ശേഷം സ്വന്തം പേരിൽ ആക്കിയ മഹാൻ ആണ്. മോഷണം ഇദ്ദേഹത്തിന്റെ സ്ഥിരം തൊഴിൽ ആണെന്ന് പിന്നീട് പലരും പറഞ്ഞറിഞ്ഞു. അങ്ങനെ നോക്കുമ്പോൾ കലാമോഷണം ചർച്ച ചെയ്യുന്നവർക്കെല്ലാം മാനസിക രോഗം ആണെന്ന് പറയാൻ ഇദേഹം എന്ത് കൊണ്ടും യോഗ്യൻ ആണ്.