ലതാ മങ്കേഷ്കറിന്റെ 7,600 പാട്ടുകളുടെ അപൂർവ്വ ഗ്രാമഫോൺ റെക്കോർഡ് ശേഖരവുമായി ഒരു മ്യൂസിയം. മധ്യപ്രദേശിലെ ഇൻഡോറിലാണ് ഈ മ്യൂസിയം സ്ഥിതിചെയ്യുന്നത്. സുമൻ ചൗരസ്യ എന്ന സംഗീതപ്രേമിയാണ് 1,600 സ്ക്വയർ ഫീറ്റ് വിസ്താരമുള്ള ഈ മ്യൂസിയത്തിന്റെ ഉടമസ്ഥൻ.
സുമൻ ചൗരസ്യയുടെ ഈ സ്വകാര്യ മ്യൂസിയത്തിൽ ലതാ മങ്കേഷ്‌കറിന്റെ ഗാനങ്ങളുടെ 7,600 ഗ്രാമഫോൺ റെക്കോർഡുകൾ മാത്രമല്ല, ഇതിഹാസഗായികയെ കുറിച്ചുള്ള നിരവധിയേറെ പുസ്തകങ്ങളും ചിത്രങ്ങളുമെല്ലാം ഇവിടെ സൂക്ഷിച്ചുവച്ചിട്ടുണ്ട്.
1965 മുതലാണ് സുമൻ ചൗരസ്യ മങ്കേഷ്‌കർ ഗാനങ്ങളുടെ ഗ്രാമഫോൺ റെക്കോർഡുകൾ സൂക്ഷിക്കാൻ തുടങ്ങിയത്. ലതാ ദീനനാഥ് മങ്കേഷ്‌കർ ഗ്രാമഫോൺ റെക്കോർഡ് മ്യൂസിയം എന്നാണ് ചൗരസ്യ ഇതിഹാസഗായികയുടെ ഈ ഓർമ്മകുടീരത്തെ വിശേഷിപ്പിക്കുന്നത്.