പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ആഘോഷമായിട്ടാണ് മക്കള്‍ പത്ത് പേരും കൂടി എഴുപത് വയസ്സായ സ്വന്തം അമ്മയെ വൃദ്ധ- സദനത്തിലെത്തിച്ചത്.
പിന്നീട് അവരാരും തിരിഞ്ഞും ഒളിഞ്ഞും നോക്കിയിട്ടില്ല!!
ഇന്ന് മരണക്കിടക്കയിലാണ് വൃദ്ധ.
“…അവസാനമായി…വല്ല.. ആഗ്രഹവും…?”
“…ഒരാഗ്രഹം ഉണ്ട്…ഞാന്‍ മരിച്ചാല്‍…മക്കളെ ആരെയും…വിവരം…അറിയിക്കരുത്…”