അന്ത്യശയനം വെള്ളിത്തിരയിൽ എത്തുമ്പോൾ

മലയാളത്തിലെ ശ്രദ്ധേയനായ കവി വിജി തമ്പിയുടെ കവിത വെള്ളിത്തിരയിൽ എത്തുന്നു. ഏറെ ദൃശ്യ സാധ്യതകൾ ഉള്ള കവിതക്ക് കവിയുടെ സുഹൃത്തുക്കളാണ് ദൃശ്യഭാഷ ചമക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കവി പങ്കുവെച്ച കുറിപ്പ് വായിക്കാം

മൂന്ന് വർഷം കവിതയൊന്നും എഴുതിയില്ല. പ്രളയദിനങ്ങളാണ് അന്ത്യശയനം എന്ന കവിത എഴുതിച്ചത്. ഒക്ടോബറിൽ ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച ഈ കവിത വലിയൊരു ജീവിത ഭാരമാണ് ഇറക്കിവെച്ചത്.
അതിശയകരമായ വിധത്തിൽ ഈ കവിതയെ സ്നേഹിച്ചെഴുതിയവർ അനവധിയാണ്. കവിതക്ക് ശങ്കരൻ റാഷിന്റെ ഇംഗ്ലീഷ് പരിഭാഷയുണ്ടായി.
ഇതാ ഇപ്പോൾ അന്ത്യശയനം ഒരു ഷോർട്ഫിലിം ആവുകയാണ്. കേരളത്തിൽ ചിത്രീകരണം പൂർത്തിയായി, രണ്ടാംഭാഗം കാനഡയിലാണ്. Jerin Louis ആണ് സിനിമ ഒരുക്കുന്നത്. വർഗീസാന്റ്ണി മുപ്ളിയം തിരക്കഥയുണ്ടാക്കി.
പ്രളയത്തെ ആന്തരവൽകരിച്ച 12 വർഷം മറവിയിലാണ്ട് പോയ ഒരു കവിയുടെ മരണമുഹൂർത്തമാണ് കവിത. വാത്സല്യവും പ്രണയവും ആയി ഒരു അബോധസുന്ദരി ചോരചവിട്ടി ഗോവണി കയറി വന്ന് അയാളെ മടിത്തട്ടിൽ കിടത്തി നഗ്നത തഴുകി കഴുകി വജ്ര ചുംബനം നൽകി മുലയൂട്ടി തോളത്തു കിടത്തി പേമാരിക്കും കൊടുങ്കാറ്റിനും ഇടയിലൂടെ വഴിയിൽ ഇടിമിന്നൽ കാത്തു നിൽക്കുന്നിടത്തു കവിത അവസാനിക്കുന്നു. എന്നാൽ സിനിമ അവിടെ നിന്നാണ് തുടങ്ങുന്നത്. ഈ കവിതയുടെ സിനിമ എനിക്കും അത്ഭുതം പകർന്നു. 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here