കാവ്യഭാഷ

 

 

 

ഇത് ഹൃദയത്തിൻ ഭാഷ
കരളിലെ മുത്ത് പറിച്ചെടുത്ത്
മനസ്സിൻറെ നൂലാൽ കൊരുത്ത ഭാഷ


ഒരു ജടധാരിയാം നൽമുനീന്ദ്രൻ
പ്രകൃതിതൻ ഹൃദയത്തിനുള്ളറയിൽ
കഠിന തപസ്സാലറിഞ്ഞ കാര്യം
ഓർമതൻ ഓലയിൽ കോറിയിട്ട്
അതിനേകി പകലിന്റെ ഹൃദയരാഗം
അതിനൊരു പേരിട്ടു രാമായണം

 

ചിത്തത്തിനന്നം ഒരുക്കിടുവാൻ അജ്ഞരാം മർത്യരെ തൊട്ടുണർത്താൻ
അറിവിനെ പാടി തിരിതെളിക്കാൻ
പ്രകൃതിതൻ വികൃതി, പൊട്ടിച്ചിരി ,
ചലനങ്ങൾ, സൗന്ദര്യഭാവങ്ങളും
ഹൃദയത്തിൻ ഭാഷയിൽ ഊറിവീണ്
കവിചിത്തം പെറ്റയീ കാവ്യഭാഷ
ഒരുപാട് ഗർഭം ധരിച്ചു പിന്നെ
ഒരുപാട് ചിത്തം കവർന്നെടുത്തു

ഇടറിയ കണ്ഠത്തിൻ വേദനയും
സുരസ്വർഗ സ്വപ്നങ്ങൾ പൂത്തകൊമ്പും
കടലാസിൽ ഒപ്പിയ മർത്യഭാഷ


ഉന്മത്തമായൊരു മാനവ ചിത്തത്തിനുണ്മകൾ
കാട്ടിക്കൊടുത്ത ഭാഷ
മർത്യന്റെ ഉള്ളം പറിച്ചെടുത്ത്
മാലോകരെല്ലാം രുചിക്കും ഭാഷ
സ്വാതന്ത്ര്യം, വിപ്ലവം, ദൈവശാസ്ത്രം
വിശ്വത്തിൽ എന്നും ചൊരിഞ്ഞ ഭാഷ


ഒരുപാട് കവികൾ തൻ ചിത്തരാഗം
ഇവിടെയീ മാലയിൽ കോർത്തെടുത്തു
പലതരം ഭാവത്തിൽ താളത്തിലായ്
അവയെന്റെ ഹൃദയവുമെടുത്തണിഞ്ഞു

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English