ലളിതാംബിക അന്തർജനത്തിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് ലളിതാംബിക അന്തർജനം ഫൗണ്ടേഷനും കേരള ഫോക്കസും സംയുക്തമായി 14ന് ഉച്ചകഴിഞ്ഞ് 2.30ന് പത്തനാപുരം ഗാന്ധിഭവനിൽ ലളിതാംബിക അന്തർജനം അനുസ്മരണ സമ്മേളനവും പുരസ്കാര സമർപ്പണവും കാവ്യാർച്ചനയും നടത്തും.രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രഫ.പി.ജെ.കുര്യൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ പ്രസിഡന്റ് എൻ.ജനാർദനൻ അധ്യക്ഷത വഹിക്കും. ഫൗണ്ടേഷന്റെ സാഹിത്യ പുരസ്കാരം സോഹൻ റോയിക്ക് ആർ.രാമചന്ദ്രൻ എംഎൽഎ സമ്മാനിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.വേണുഗോപാൽ അനുസ്മരണ പ്രഭാഷണം നടത്തും. സാഹിത്യകാരി രാധു പുനലൂർ, ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ, നടൻ ടി.പി.മാധവൻ, കേരള ഫോക്കസ് വർക്കിംഗ് ചെയർമാൻ പുനലൂർ വിജയൻ, പ്രസിഡന്റ് വി.പി.ഉണ്ണികൃഷ്ണൻ, ഫൗണ്ടേഷൻ സെക്രട്ടറി വി.വിഷ്ണുദേവ്, കൺവീനർ കെ.സന്തോഷ് കുമാർ, ഡോ.കെ.ടി.തോമസ്, വി.സുരേഷ്കുമാർ, കെ.ചന്ദ്രൻ എന്നിവർ പ്രസംഗിക്കും
Home പുഴ മാഗസിന്
Click this button or press Ctrl+G to toggle between Malayalam and English