നേരം പാതിരാത്രി. ഇല്ലപ്പറമ്പില്‍ കയറി തേങ്ങ മോഷ്ടിക്കുന്ന കള്ളന്‍ കുല മുറിക്കുന്ന നേരം തിരുമേനി വിളക്കുമായി വരുന്നു. അതു കണ്ട് കള്ളന്‍ താഴേക്ക് ഇറങ്ങുന്നു.
തിരുമേനി: എന്തിനാടോ രാത്രി തെങ്ങില്‍ കയറിയത്?
കള്ളന്‍: താളി പറിക്കാനാണേ.
തിരുമേനി: തെങ്ങിലാണോ താളി?
കള്ളന്‍: അതു മനസ്സിലാക്കിയപ്പോഴല്ലേ അടിയന്‍ ഇതാ ഇറങ്ങുന്നേ!
“മിടുക്കന്‍” തിരുമേനി ഉറക്കെ ചിരിച്ചു. മോഷണം നിര്‍ത്തി വല്ല രാഷ്ട്രീയപ്പര്‍ട്ടിയിലും ചേര്‍ന്നാല്‍ നീ നന്നായി ശോഭിക്കും.
Click this button or press Ctrl+G to toggle between Malayalam and English