കമല സുരയ്യ പുരസ്‌കാരം നേടിയ ഭ്രാന്ത് ഉള്‍പ്പെടെ ഗാന്ധര്‍വം, ഒരു പൈങ്കിളിക്കഥയും അനുബന്ധങ്ങളും, പൂമ്പാറ്റകള്‍ പുഴുക്കളാവുന്നത്, പാതിവേവ്, റിഗര്‍ മോര്‍ട്ടിസ്, ലേഡീസ് കൂപ്പെ അഥവാ തീണ്ടാരിവണ്ടി… തുടങ്ങി, മലയാള ചെറുകഥയുടെ ഏറ്റവും പുതിയ ലോകം അനുഭവിപ്പിക്കുന്ന പതിനഞ്ചു കഥകള്‍.
പെണ്ണിന്റെ ലോകം അതിന്റെ സങ്കീർണ്ണതകൾ എന്നിവ വരച്ചു കാട്ടുന്ന കഥകൾ. സമകാലിക ലോകത്തിൽ പെണ്ണിന്റെ സത്വം അന്വേഷിക്കുന്ന കഥാസന്ദർഭങ്ങൾ
ഷാഹിന കെ. റഫീഖിന്റെ ആദ്യ കഥാസമാഹാരം