മലയാള കവിതയിൽ തന്റേതായ ഒരിടം നേടിവരുന്നതിനിടയിൽ അകാലത്തിൽ മരണത്തിലേക്ക് നടന്നുപോയ യുവകവിയായിരുന്നു ജിനേഷ് മടപ്പള്ളി.ജിനേഷിന്റെ ഓർമ എന്നും മലയാള കവിതയിൽ നിലനിർത്തണമെന്ന സുഹൃത്തുക്കളുടെയും വായനക്കാരുടെയും ആഗ്രഹത്തിൽ നിന്നാണ് മലയാളത്തിൽ കവിതയ്ക്ക് നൽകുന്ന ഏറ്റവും വലിയ അവാർഡുകളിലൊന്നു രൂപപ്പെടുത്താൻ ജിനേഷ് മടപ്പള്ളി സ്മാരക ട്രസ്റ്റ് തീരുമാനിക്കുന്നത്.50, 000 രൂപയും ശില്പവും പ്രശസ്തി പത്രവുമാടങ്ങുന്ന പുരസ്‌കാരം അങ്ങനെയാണ് രൂപപ്പെട്ടത്.
2016 ജനുവരി ഒന്നുമുതൽ 2018 ഡിസംബർ 31 വരെ ഒന്നാം പതിപ്പായ പ്രസിദ്ധീകരിച്ച കവിതാ പുസ്തകങ്ങളായിരുന്നു അവാർഡിലേക്ക് പരിഗണിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. ലഭിച്ച 108 പുസ്തകങ്ങളിൽ നിന്നു സച്ചിദാനന്ദൻ,പി .രാമൻ,എസ്.ജോസഫ് എന്നിവരടങ്ങുന്ന ജൂറിയാണ് കുഴൂർ വിത്സന്റെ പുസ്തകം തിരഞ്ഞെടുത്തത്. സംഘാടക സമിതിയിൽ കവി വീരൻ കുട്ടിയാണ് ചെയർമാൻ, ബി ഹിരൺ ആണ് കൺവീനർ
Click this button or press Ctrl+G to toggle between Malayalam and English