ഏകദേശം ഇരുനൂറ് വർഷങ്ങൾക്കപ്പുറം കുതിര, കാള, ആന എന്നിവരുടെ മുതുക്കത്തിരുന്നു, ഇവ വലിച്ചുകൊണ്ട് പോകുന്ന വണ്ടിയിലിരുന്നുമാണ് ആളുകൾ സഞ്ചരിച്ചിരുന്നത്. മോട്ടോർ വാഹനങ്ങൾ ഇല്ലാത്ത കാലം. ആനകൾ വലിച്ചുകൊണ്ടുപോകുന്ന ആന വണ്ടിയുള്ള കാലം. ഇനി ഇതെല്ലാം ഭാവനയിലേ ഓർക്കാൻ പറ്റൂ.
സമ്പത്തുള്ളവർ കുതിര വണ്ടിയിലാണ് സവാരി നടത്തിയിരുന്നത്. തൊട്ടുകൂടായ്മയും തീണ്ടലും ഉള്ളത് കൊണ്ട് ഗ്രാമങ്ങളിൽ കുതിര വണ്ടി എത്തിയാൽ ആരും പുറത്തിറങ്ങാറില്ല. അവർ കണ്ടാൽ അയിത്തമായിപ്പോകും.
രാജാവ് സവാരി നടത്തുന്ന കുതിരക്കും രാജാവിനെപോലെ തന്നെ പ്രൗഡ്ഡി ഉണ്ട്. രാജാവിന്റെ അതെ അഹങ്കാരവും ഉണ്ട്. നെറ്റിയിൽ സ്വർണം കൊണ്ടുള്ള അലങ്കാരം, മുതുകത്തു ചുവന്ന പട്ട് കൊണ്ട് അലങ്കരിച്ചിരിക്കും. ഗ്രാമ ജനതയുടെ മുന്നിൽ അവനും അഹങ്കാരത്തിന്ന് ഒട്ടും കുറവില്ല. നല്ല പ്രൗഡ്ഡിയും ഭംഗിയുമുള്ള കുതിരപ്പുറത്താണ് രാജാവ് സവാരി നടത്തുക. ഈ കുതിരകൾക്ക് രാജാവിനോടുള്ള അതെ പരിഗണന രാജ കൊട്ടാരം നൽകിയിരുന്നു.
കുതിരയും സവാരി നല്ലവണ്ണം ആസ്വദിച്ചിട്ടുണ്ടായിരുന്നു. എന്നാൽ നാട്ടുരാജാക്കന്മാർ തമ്മിലുള്ള യുദ്ധങ്ങളെ അവൻ ഭയപ്പെട്ടിരുന്നു. മിക്കവാറും മരണപ്പെടുകയാണ് ചെയ്യാറുള്ളത്.
രാജാവിന്ന് രണ്ടു മക്കൾ മൂത്തത് ആണും ഇളയത് പെണ്ണും. തന്റെ പാരമ്പര്യവും രാജ്യത്തെയും കാത്തുസൂക്ഷിക്കേണ്ടവരാണവർ. ഇക്കണ്ട സ്വത്തിന്റെ അവകാശി.
ഇവിടെ രാജകുമാരിയുടെ കഥയാണ് പറയുന്നത്.
രാജകുമാരി സൗന്ദര്യവും, ബുദ്ധിശാലിയും, ഒത്ത വണ്ണവും, ഒത്ത പൊക്കവും ഉള്ളവളാണ്. കൗമാരത്തിൽ നിന്ന് യുവത്വത്തിലേക്ക് കടക്കുന്ന പ്രായം. ആര് കണ്ടാലും ഒന്ന് നോക്കിപ്പോകും. വേദങ്ങളും, ശാസ്ത്ര നീതിയുമൊക്ക മനഃപാഠമാക്കിയിട്ടുണ്ട്. എന്നാൽ അടച്ചിട്ട ചുമരുകളിലുള്ള ജീവിതം അവളിഷ്ടപ്പെടുന്നില്ല. തനിച്ചിതുവരെ പുറം ലോകം കണ്ടിട്ടില്ല. ഇതിലവൾക് മടുപ്പ് തോന്നിത്തുടങ്ങിയിരുന്നു.
സ്വതന്ത്രമായി ഇനിയെങ്കിലും ജീവിക്കണം. അത് മാത്രമാണ് അവളുടെ ജീവിത ലക്ഷ്യം. തനിക്ക് സ്വന്തമായി വ്യക്തിത്വം ഉണ്ടെന്നും സ്വതന്ത്രമായി സവാരി ചെയ്യാൻ അവകാശമുണ്ടെന്നും അവൾ മനസ്സിലാക്കിയിരുന്നു.തനിച്ചുള്ള യാത്ര അപകടം പിടിച്ചതാണ്.
രാജകുമാരിയുടെ കുലപരമായുള്ള വാസനകളൊക്കെ ഓരോന്നായി അഗ്നിയിൽ ഹോമിച്ചുകൊണ്ടിരുന്നു. രാജകുമാരിക്ക് എഴുന്നേറ്റുപോകാൻ തോന്നുന്നുണ്ട്. സംയമനം പാലിക്കുകയാണ് ഉത്തമം. അവളുടെ മുഖത്തു നിശ്ചയദാര്‍ഡ്ഡ്യം പ്രകടമാകുന്നുണ്ട്. പൂജകളൊക്കെ പൂജാരിക്കും വീട്ടുകാർക്കും ഉള്ളതാണ്. ബ്രഹ്മണെന് നല്ല ഒരു തുക കിട്ടും. വീട്ടുകാർക്ക് വിശ്വാസപരമായുള്ള സമാധാനവും. ഒരു പാവയെ പോലെ ഇരിക്കലാണ് എനിക്ക് നല്ലത്. അഗ്നിയിൽ ഹോമിച്ചാലൊന്നും എന്റെ രാജകുമാരിക്ക് ഏറ്റവും പ്രിയപ്പെട്ടത് അവളുടെ സ്വാതന്ത്ര്യമാണ്. പക്ഷികൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം. ആ കാര്യത്തിൽ രാജകുമാരി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ഇതൊന്നും കുടുംബക്കാരോടോ, പൂജാരിയോടോ പറയാൻ പറ്റില്ല. ഒരുതരത്തിൽ എല്ലാ സ്ത്രീകളും അങ്ങിനെ തന്നെയാണ്. സ്ത്രീകളുടെ സ്വപ്നങ്ങൾ അവൾ ആരുമായും പങ്ക് വെക്കാറില്ല. അതു കൊണ്ടുതന്നെ രാജകുമാരിക്ക് കുറ്റബോധമില്ല.
കുതിരയുടെ ആഗ്രഹത്തിനൊത്തു ജീവിക്കലാണ് സാമൂഹിക നീതി. അതെന്തായാലും തനിക് പറ്റില്ല. കുതിര എങ്ങോട്ടാണോ പോകുന്നത് അതോടൊപ്പം സവാരി ചെയ്യലാണ് എല്ലാ സ്ത്രീകളും ചെയ്തു കൊണ്ടിരിക്കുന്നത്. മറികടക്കാൻ എല്ലാ സ്ത്രീകളും ശ്രമിക്കുന്നുണ്ട്. വളരെ കുറച്ചുപേർ അതിൽ പരാജയപ്പെടുന്നുണ്ട്. അതവരുടെ കഴിവില്ലായ്മ. കുതിരയുടെ കാര്യം അവളോർത്തു. മരണം വരെ എന്റെ ഭാരം ചുമക്കേണ്ടവനാണ് അവൻ. ആ സ്ഥാനത്ത് ഞാൻ ആണെങ്കിലോ. എനിക്ക് ഒരിക്കലും അത് പറ്റില്ല. ആ കാര്യത്തിൽ സ്ത്രീകൾ ഭാഗ്യവാന്മാരാണ്. പിന്നെ സ്വാതന്ത്ര്യമാണ്. അതിന്ന് പൂർവ്വ ജന്മ സൗഭാഗ്യം വേണം. അത് തനിക്കുണ്ടോ എന്നറിയില്ല. രാജകുമാരി നെടുവീർപ്പിട്ടു. എന്റെ ഇഷ്ടത്തിന്ന്, ആഗ്രഹത്തിന്ന് അനുസരിച്ച് കുതിരയെ മാറ്റിയെടുക്കാൻ സാധിച്ചാൽ ഞാൻ വിജയിച്ചു. അത്തരത്തിൽ വിജയിച്ചവരാണ് സമൂഹത്തിലേറെയും. അപ്പോൾ കുതിരയുടെ കാര്യമോ. അതോർത്താൽ എന്റെ കാര്യം നടക്കില്ല. അവനെ അടിമയായി തന്നേ മരണംവരെ നിലനിർത്തണം. അമ്മ പറഞ്ഞു തന്നതൊക്ക രാജകുമാരി ഒരിക്കൽ കൂടി ഓർത്തു. അവനെ ഇടയ്ക്ക് ദേഷ്യം പിടിപ്പിച്ചും സന്തോഷിപ്പിച്ചും നിലനിർത്തലാണ് എന്റെ മിടുക്ക്. രാജകുമാരി പല പദ്ധതികളും മനസ്സിൽ ആസൂത്രണം ചെയ്തു.
കുതിര ഇടയ്ക്കിടക് രാജകുമാരിയെ നോക്കുന്നുണ്ട്. രാജകുമാരി തിരിച്ചു നോക്കുന്നുമില്ല. അവൾ ഭാവി പദ്ധതികൾ ആലോചിക്കുന്ന തിരക്കിലാണ്. ഇതിന്നിടയിൽ ബ്രാഹ്മണ പൂജാരി തന്നിലേക്കു ശ്രദ്ധ ആകർഷികാൻ വേണ്ടി ശബ്ദം കൂട്ടി സംസ്കൃത വചനം ചൊല്ലുന്നുണ്ട്. രാജകുമാരിയുടെ വാസനകൾ ഓരോന്നായി അഗ്നിയിൽ ഹോമിക്കുമ്പോഴും അവൾക്ക് ഒരു ഭാവ വ്യത്യാസവും കാണുന്നില്ല. കുതിരയോടൊത്തുള്ള സവാരി ഓർക്കുന്നതിൽ മാത്രമാണ് അവളുടെ ശ്രദ്ധ. രാജ സദസ്സിൽ എല്ലാവരുടെയുടെയും നോട്ടം രാജകുമാരിയിലും കുതിരയിലുമാണ്.രാജാസദസ്സിലുള്ള പുരുഷന്മാർ ഒളികണ്ണോടെ അവളെ നോക്കുന്നുണ്ട്. ചിലർ പ്രേമ അഭ്യർത്ഥനയും നടത്തിയിട്ടുണ്ട്. ചിലരെ അവൾക്ക് ഇഷ്ടവുമായിരുന്നു. എന്റെ സവാരി സ്വാതന്ത്രമായിരിക്കണം. അവൾ ആ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. അവരുടെ മുന്നിൽകൂടി അഹങ്കാരത്തോടെ സഞ്ചരിക്കണം. ഇതിന്ന് തന്റെ കുതിരയെ പ്രാപ്തനാക്കണം.
കാഴ്ചക്കു അനുസരണയുള്ള കുതിരയാണെന്ന് തോന്നുന്നു. എന്നാലും അവന്റെ മുതുകത്തു ഇരുന്നാണല്ലോ ഇനിയുള്ള സവാരി. എത്ര കാലം അവൻ എന്നെ സഹിക്കും. പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടാവും. എല്ലാം സഹിച്ചുകൊണ്ട് മുന്നേറാം. കുതിരക്ക് ഒരിക്കലും തിരിച്ചറിവുണ്ടാകരുത്. അത് സംഭവിക്കാതിരിക്കാൻ അവനെ എന്നും സംഘര്‍ഷത്തിൽ നിർത്തണം. അവനെ സുഖത്താൽ മോഹിപ്പിച്ചു നിർത്തണം. അങ്ങിനെയൊക്കെ ആവുമ്പോൾ കുതിരക്ക് ഒരിക്കലും ബോധം ഉണരുകയില്ല. ഇത്തരം അവസ്ഥകൾ സൃഷ്ടിച്ചു നിലനിർത്താൻ പറ്റാത്തതാണ് അമ്മയുടെ പരാജയം. അവളോർത്തു.
പൂജാതി ക്രിയകളൊക്ക കഴിഞ്ഞു. രാജാവിനെയും പരിപാരങ്ങളെയും ബ്രാഹ്മണ പൂജാരി അടുത്തു വിളിച്ചു. കുതിരയെ രാജകുമാരിക്ക് ഏല്പിച്ചുകൊടുക്കാൻ പൂജാരി കല്പിച്ചു.
”നിന്റെ ആഗ്രഹപ്രകാരമുള്ള ഏറ്റവും നല്ല കുതിരയെയാണ് ഞാൻ നിനക്ക് തരുന്നത്. നിന്റെ ആഗ്രഹ പ്രകാരം നീ ഇനിമുതൽ സ്വാതന്ത്രമായി സവാരി നടത്തിക്കോളൂ. തനിച്ച് സവാരി ചെയ്യാൻ ഭയമുണ്ടെങ്കിൽ കൂടെ ഭടന്മാരെയും അയച്ചുതരാം.” രാജാവ് കല്പിച്ചു.
രാജകുമാരിയുട ചുണ്ടിൽ ഒരു കള്ളച്ചിരി. ഇതിനു വേണ്ടിയാണോ?
ഞാൻ ഇനിമുതൽ തനിച്ച് സവാരി ചെയ്തു കൊള്ളാം. ആപത്ത് എന്തു വന്നാലും ഞാൻ സഹിച്ചുകൊള്ളാം. അമ്മ ജീവിച്ചപോലെ എനിക്ക് ജീവിക്കാൻ ആഗ്രഹമില്ല. ഇത് മടുത്തിട്ടാണല്ലോ മകളോട് രക്ഷപ്പെടാൻ പറഞ്ഞത്.
രാജകുമാരിയുടെ തൊട്ടടുത്ത് കുതിര ചേർന്ന് നിന്നു. വിശദമായൊന്ന് നോക്കി. കുതിരയുടെ കണ്ണുകൾ അസ്ത്രം പോലെ രാജകുമാരിയിൽ പതിച്ചു. രാജകുമാരി പെട്ടെന്ന് ഒന്ന് പകച്ചു. ഭയപ്പെട്ടത് പോലെ. പക്ഷെ അതിന്റ ലക്ഷണമൊന്നും രാജകുമാരിയുട മുഖത്തു കണ്ടില്ല. കുതിരയെ ആദ്യമായ് കാണുന്നതാണ്. സ്വഭാവത്തെ കുറിച്ച് ഒന്നും അറിയില്ല. അതിന്റ പരിഭ്രമം രാജകുമാരിയിൽ കാണുന്നുമുണ്ട്. അപകടം കൂടാതെ സവാരി നടത്താൻ പറ്റുമോ. ജീവൻ അപകടത്തിലാവുമോ. ദേഷ്യത്താൽ ശരീരം ഒന്ന് കുടഞ്ഞാൽ ഞാൻ നിലം പതിക്കും. കുതിര ഭൂമിയിലും ഞാൻ ആകാശത്തിലുമാണ്. രണ്ടുപേരും ഒരേ താളത്തിൽ സഞ്ചരിക്കാൻ പറ്റിയില്ലെങ്കിൽ എന്റെ മരണമാണ്. രാജകുമാരി സങ്കല്പലോകത്ത് നിന്ന് പ്രയോഗിക ജീവിതത്തെ കുറിച്ചോർത്തു. ഇപ്പോൾ എന്തിനും തയ്യാറായിട്ടാണ് കുതിര തന്റെ മുന്നിൽ നിൽക്കുന്നത്. കുതിരയുടെ മുഖലക്ഷണം നോക്കുമ്പോൾ വിട്ടുവീഴ്ച്ചക്കു തയ്യാറില്ലാത്ത പ്രകൃതമാണെന്ന് തോന്നുന്നു. എന്ത് തന്നെയായാലും ഞാൻ കുതിരയെ മാറ്റിയെടുക്കും. രാജകുമാരി ഒരുറച്ച തീരുമാനമെടുത്തു.
തുടരും…