കാലടി ഗ്രാമത്തിലെ പങ്കജാക്ഷിയുടെ മകനാണ് വിനയന്‍. അവന്‍ അഞ്ചാം സ്റ്റാന്റേര്‍ഡില്‍ പഠിച്ചിരുന്നപ്പോല് അച്ഛന്‍ മരിച്ചു. പങ്കജാക്ഷി കൂലിവേല ചെയ്ത് പിന്നീട് നിത്യവൃത്തി കഴിച്ചു. മകനെ എങ്ങനെ എങ്കിലും പഠിപ്പിക്കണമെന്ന് അമ്മ ആഗ്രഹിച്ചു.
ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് വിനയന്‍ പഠിക്കുന്നത്. പഠിക്കാന്‍ മിടുക്കന്‍. അഭിനയത്തിലും സമര്‍ത്ഥന്‍. സ്കൂള്‍ വാര്‍ഷികത്തിന് അവതരിപ്പിച്ച നാടകത്തില്‍ ഏറ്റവും നല്ല അഭിനയം വിനയന്റേതായിരുന്നു.
ക്ലാസില്‍ മിമിക്രി കാണിച്ച് അവന്‍ സഹപാഠികളെ ചിരിപ്പിക്കാറുണ്ട്. ഓരോ അദ്ധ്യാപകരും ക്ലാസ്സ് എടുക്കുന്നത് അനുകരിച്ചു കാണിച്ച് കൂട്ടുകാരുടെ കൈയടി വാങ്ങും.
മകനെ പഠിപ്പിക്കുവാന്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ള കാര്യം പങ്കജാക്ഷി സ്കൂള്‍ മാനേജരോട് പറഞ്ഞു. പങ്കജാക്ഷിയുടെ സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്ത് സ്കൂള്‍ കമ്മറ്റി വിനയന് ഫീസ്സിളവ് അനുവദിച്ചു കൊടുത്തു.
സ്കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം നടന്നു. ആ യോഗത്തില്‍ വിനയന്‍ മിമിക്രി അവതരിപ്പിച്ചു. അദ്ധ്യാപകരും വിദ്യാര്ത്ഥികളും കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. ജന്മസിദ്ധമായ ഈ കഴിവ് വളര്‍ത്തിയെടുക്കണമെന്ന് വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്ത മുഖ്യാതിഥി വിനയനെ വിളിച്ച് അഭിനന്ദിച്ചു.
‘ടി.വിയില്‍ മിമിക്രി ഉണ്ടെങ്കില്‍ ഞാന്‍ ശ്രദ്ധിച്ച് കാണാറുണ്ട്. അപ്പോള്‍ അമ്മ വഴക്കു പറയും. മോനേ ടി.വി. കണ്ടിരിക്കാതെ പോയിരുന്ന് പഠിക്ക് എന്നു പറയും.’ വിനയന്‍ പറഞ്ഞു.
‘അമ്മ പറയുന്നത് അനുസരിക്കണം. പഠിപ്പനാണ് പ്രാധാന്യം നല്‍കേണ്ടത്. കലയും സാഹിത്യവും പാഠപുസ്തകവും പഠിച്ചതിനു ശേഷം മതി. ടി.വി അധികസമയം ശ്രദ്ധാപൂര്‍വം കാണുന്നത് നല്ലതല്ലെന്നാണ് പുതിയ നിരീക്ഷണം. മദ്യപാനവും പുകവലിയും പോലെ ഒരു ദുശ്ശീലമായി മാറിയിരിക്കുകയാണ് ടി.വി കാണലും. ടി.വിയില്‍ അധികസമയം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നാല്‍ പിന്നീട് പഠിപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രയാസമുണ്ടാകും. അതുകൊണ്ട് പഠിക്കുന്ന കുട്ടികള്‍ അധികനേരം ടി.വി കാണാതിര്‍ക്കുന്നതാണ് നല്ലത്. വിനയന്‍ ഇന്നു മുതല്‍ ഈ കാര്യത്തില്‍ ശ്രദ്ധിക്കമ്മ്. ‘സാഹിത്യകാരന്മാരന്‍ പറഞ്ഞ്ഞു.
‘ശരി സര്’. വിനയന്‍ സമ്മതിച്ചു.
വിനയന്‍ ഗുരുജനങ്ങളും അമ്മയും പറയുന്നതനുസരിച്ച് ശ്രദ്ധിച്ചു പഠിച്ച് ക്ലാസ്സില്‍ ഒന്നാമനായി. അവന്‍ എട്ടാം സ്റ്റാന്റേര്‍ഡില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം ക്ലാസ്സ്ടീച്ചര്‍ അവധി എടുത്തു. ഡ്റോയിംഗ് മാഷ് ക്ലാസ്സില്‍ വന്ന് കുട്ടികളോട് ആയുസ്സ് വര്‍ദ്ധിക്കാന്‍ അനുഷ്ടിക്കേണ്ട നാലു കാര്യങ്ങളേക്ക്കുറിച്ച് പറഞ്ഞു കൊടുത്തു.
ഒന്നാമത്തെ കാര്യം അഹങ്കാരം. മനസ്സില്‍ അഹങ്കാരം ഉണ്ടാകരുത്. എന്നെ ജയിക്കുവാന്‍ ആരുമില്ലെന്നുള്ള ഭാവം ഒരിക്കലും മനസ്സിലുണ്ടാകരുത്. രണ്ട് സംസാരം. നമ്മുടെ സംസാരംകൊണ്ട് മറ്റൊരാള്‍ക്ക് വേദനയുണ്ടാക്കരുത്. വേദനയുണ്ടാക്കിയാല്‍ അവര്‍ പ്രതികരിക്കും. അതു നമ്മുടെ മനസ്സമാധാനം കെടുത്തും. മൂന്ന് അമിതാഹാരം. ആഹാരം അമിതമായാല്‍ അജീര്‍ണ്ണം തുടങ്ങിയ രോഗങ്ങള്‍ പിടികൂടും. മിതമായ ആഹരമാണ് ആരോഗ്യത്തിന് നല്ലത്. നാല് ക്ഷോഭം. ക്ഷോഭം ഉണ്ടായാല്‍ മനസ്സിന്റെ സമനില തെറ്റും. എന്തും ചെയ്തുപോകും. പ്രഷറു കൂടും. ഈ നാലു കാര്യങ്ങളും നമ്മെ കീഴ്പ്പെടുത്താതെ ശ്രദ്ധിച്ചാല്‍ ദീര്‍ഘായുസ്സുണ്ടാകും.’ എന്നു പറഞ്ഞു.
പിന്നീട് കുട്ടികളോട് പേപ്പര്‍ എടുത്ത് പശു പുല്ലുതിന്നുന്ന ചിത്രം ഓരോരുത്തരുടെയും ഭാവന്‍ അനുസരിച്ച് വരയ്ക്കുവാന്‍ പറഞ്ഞു. കുട്ടികള്‍ അവരവരുടെ ഭാവന്‍ അനുസരിച്ച് പശു പുല്ലുതിന്നുന്ന ചിത്രം വരച്ചു കാണിച്ചു.
വിനയന്‍ വരച്ച് അപേപ്പര്‍ കൊടുത്തു. അദ്ധ്യാപകന്‍ പേപ്പര്‍ വാങ്ങി തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് ചോദിച്ചു:
‘വിനയന്റെ പേരും റ മറിച്ചെഴുതിയപോലെ ഒരു അടയാളവും മാത്രമേ കാണുന്നുള്ളുവല്ലോ? പശു പുല്ല് തിന്നുന്നത് വരച്ചിരിക്കുന്നത് എവിടെയാണ്? ഇതില്‍ ഒന്നും കാണുന്നില്ലല്ലോ?’
‘അതിന് പുല്ല് പശുഅ തിന്നില്ലെ?’ വിനയന്‍ പറഞ്ഞു.
‘പശു എവിടെ?’ അദ്ധ്യാപകന്‍ ചോദിച്ചു.
‘പശു പുല്ലു തിന്നു നടന്നു പോയി. അവരവരുടെ ഭാവന അനുസരിച്ച് വരക്കാനല്ലേ സാറ് പറാഞ്ഞത്. എന്റെ ഭാവനയിലെ പശു നടന്നുപോയ കുളമ്പിന്റെ പാടു വരച്ചിരിക്കുന്നത് കാണുന്നില്ലേ?’ വിനയന്‍ ചോദിച്ചു.