ഖുഷി എന്ന നോവലിന് ചിരന്തന ബാലസാഹിത്യ പുരസ്‌കാരം

കുട്ടികള്‍ക്കായി ഗള്‍ഫ് പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട സാദിഖ് കാവിലിന്റെ ഖുഷി എന്ന നോവലിന് ഈ വര്‍ഷത്തെ യു.എ.ഇ എക്‌സ്‌ചേഞ്ച് ചിരന്തന ബാലസാഹിത്യ പുരസ്‌കാരം. പരിസ്ഥിതിയ്ക്ക് പ്രാധാന്യം നല്‍കി രചിച്ചിരിക്കുന്ന ഈ നോവല്‍ ഡി.സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.പ്രശസ്ത കവി കെ. സച്ചിദാനന്ദനും സ്വദേശി കവി ഖാലിദ് അല്‍ ദന്‍ഹാനിക്കും സമഗ്രസംഭാവനയ്ക്കുള്ള ചിരന്തനയുടെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഒക്ടോബര്‍ 25-ന് വൈകിട്ട് ഏഴ് മണിക്ക് ദുബായ് ദെയ്‌റയിലെ ഫ്‌ളോറ ഗ്രാന്‍ഡ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here