ക്രൈസ്റ്റ് കോളജിലെ എൻഎസ്എസ് വിദ്യാർഥികൾ വയനാട് കുറുവ പ്രദേശത്ത് ത്രിദിന ’ട്രൈബൽ എക്സ്പോഷുവർ’ ക്യാന്പ് സംഘടിപ്പിച്ചത് ഒരു പുതിയ അനുഭവമായിരുന്നു. ട്രൈബൽ ജീവിതങ്ങൾക്ക് പുതിയ ദിശ പകരുന്നതായി വിദ്യാർത്ഥികളുടെ ഒത്തുചേരൽ. എൻഎസ്എസ് വോളന്റിയർമാർ കുറുവ ആദിവാസി കോളനികളായ പക്കം, നീർവാരം തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിക്കുകയും അവിടെയുള്ള വിദ്യാർഥികൾക്കു കൗണ്‍സിലിംഗ് നൽകുകയും ആരോഗ്യ സംരക്ഷണത്തെകുറിച്ച് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തു.
ക്രൈസ്റ്റ് കോളജിലെ വിദ്യാർഥികളിൽനിന്നും അധ്യാപക അനധ്യാപകരിൽനിന്നും ശേഖരിച്ച മൂവായിരത്തോളം പുസ്തകങ്ങൾ പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൽ ആദിവാസി വിദ്യാർഥികൾക്കു വേണ്ടി ലൈബ്രറി ആരംഭിക്കുന്നതിനായി സംഭാവന ചെയ്തു.ഇവരെ വായനയുടെ ലോകത്തേക്ക് ആനയിക്കാൻ ആണ് ഈ ശ്രമം. എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ പ്രഫ. അരുണ്‍ ബാലകൃഷ്ണൻ, പ്രഫ. ശാന്തിമോൾ, എൻഎസ്എസ് വോളന്റിയർമാരായ രജഷ ജോസ്, അർജുൻ ബാബു, നന്ദിത, ടി.എം. അർജുൻ എന്നിവർ ക്യാന്പിനു നേതൃത്വം നൽകി. ആദിവാസി സംസ്കാരവും ആചാരങ്ങളും അടുത്തറിയാൻ സാധിച്ച ഈ ക്യാന്പിൽ 50 ഓളം വിദ്യാർഥികൾ പങ്കെടുത്തു.
Click this button or press Ctrl+G to toggle between Malayalam and English