കുറുംകവിതകള്‍

ചിരി:
******
നിനക്കിത്ര സൗന്ദര്യമെന്ന്
എല്ലാവരും ചോദിക്കുന്നത്
ഒരു പക്ഷെ ഈ ഗുണം കൊണ്ടായിരിക്കും!

വിജയി:
********
എന്തും ഏതും ഞാന്‍ നേടിയെടുക്കും
എന്ന ഉറച്ച തീരുമാനമെടുക്കുന്നവനാണ്
യഥാര്‍ത്ഥത്തില്‍ ഞാനാവുക?

അമ്മ
******
നിങ്ങളെ ആദ്യക്ഷരം പഠിപ്പിച്ച
മാതൃത്വത്തിന്റെ അധ്യാപികയാണ് ഞാന്‍

ഉപ്പ് :
*****
ഞാനില്ലാത്ത ഒരു സാധനത്തെ
നിങ്ങള്‍ ഭക്ഷിക്കുകയെന്നത്
അസാധ്യമായിരിക്കും!

കരുണ:
********
നിന്നില്‍ നിന്ന് എന്നേ ഞാന്‍
അകന്നു പോയോ…….
അന്ന് മുതല്‍ നീ നരനല്ലാതായി.. !

നിഖാബ്:
*********
ആര്‍ക്കും ശല്യമാവാതെയും
ആരെയും നോവിക്കാതെയും
സമൂഹത്തിനിടയിലൂടെ സഞ്ചരിച്ച എന്നെ….
വിവാദങ്ങളിലേക്ക് വലിച്ചിഴച്ചില്ലെ നിങ്ങള്‍..!

മറവി, ക്ഷമ
*************
ഞങ്ങളുടെ അനുഗ്രഹം കൊണ്ട് മാത്രമാണ്
ഇന്നു നിങ്ങള്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്നത്..!!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here