കുറുംകവിതകള്‍

തൊട്ടാവാടി
————-
തൊട്ടാല്‍ ഞാന്‍ ഉറങ്ങുമെന്ന് കരുതി
എന്നെ ആക്രമിക്കാന്‍ വന്നാല്‍
വേദനിപ്പിച്ചിട്ടെ ഞാന്‍ വിടുകയൊള്ളൂ…..

വാക്ക്:
*******
ഞാന്‍ ഒരു തവണയെ പറയൂ
അതാണെനിക്ക് ശീലവും
നിങ്ങളാണ് എന്നെ ചീത്തയാക്കുന്നത്
എന്റെ നിഷ്കളങ്കതയെ നിങ്ങള്‍ ചൂഷണം ചെയ്യുന്നു.

വിശപ്പ്:
********
എന്നിലൂടെ സഞ്ചരിച്ചവര്‍ക്ക്
ജീവിതം സൗഖ്യമായിരിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here