കുരുക്ഷേത്രഭൂമി

images

കുരുക്ഷേത്രഭൂമി
കേരളകുരുക്ഷേത്രഭൂമി
പാർത്ഥൻ വിജയനെവിടെ?
മാർക്സിസചഷകം മോന്തിയുൻമത്തനായ്
ഗാണ്ഡീവരഹിതൻ ഭരണമെത്തമേൽ
ബോധമറ്റുറങ്ങുന്നു

കൊടിമരമേറി ഭീതൻ
ബാലഗോപൻ കണ്ണടച്ചിരിക്കുന്നു

കടലിന്നക്കരെ ഭരണാധികാരികളെ ഭയന്ന്
പിൻകാലുകൾക്കിടയിൽ വാലൊതുക്കി
സ്ഥാനപതികൾക്കൊളി -വിരുന്നുകളൊരുക്കി
രോമം വച്ചൊരു ജംബുകരാജൻ
തിരിച്ചെത്തി ചെന്താടിയായലറുന്നു
പട്ടിണിപ്പാവം കൈരളിദ്രൌപതി മാതാവിൻറെ
കീറിയ പഴംപട്ടുചേലകളഴിക്കുന്നു
പൂത്താലി പൊട്ടിക്കുന്നു
ദൂരെ പാർത്ഥസാരഥി കരയുന്നു

കേൾക്കുവാനാരുണ്ടിവിടെ
ചോദിക്കാനാരുണ്ടിവിടെ
എവിടെ ഭീമൻ
ഈ നാടിൻറെയഭിമാനം
ഉണർത്താനാരുണ്ടവനെ?

ഇരുട്ട് മാത്രം
കറുത്തവാവിൻ രാത്രം
മാനം കലുഷം മേഘാവൃതം
പാവം നാട് നക്ഷത്രം തിരയുന്നു

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here