വനം വകുപ്പ് പക്ഷിമൃഗാദികള്‍ക്ക് യഥേഷ്ടം വിഹരിക്കുവാന്‍ വേണ്ടി അഭയാരണ്യകം രൂപകല്പ്പന ചെയ്തു. അവിടെ ധാരാളം പക്ഷികളും മൃഗങ്ങളും ഉണ്ട്. കരിങ്കുരങ്ങ്, കാട്ടു പൂച്ച, കുറുക്കന്‍, മുള്ളന്‍പന്നി, മലയണ്ണാന്‍, കൃഷ്ണപ്പരുന്ത്, തത്ത, മൂങ്ങ എന്നിവയെല്ലാം സ്വച്ഛന്ദം വിഹരിക്കുന്നത് കാണാം. ഒരു ദിവസം ഒരു കുരങ്ങനും കുറുക്കനും അഭയാരണ്യത്തില്‍ നിന്ന് പുറത്തു കടന്നു. അവര്‍ നാട്ടിലൂടേ ഓടി നടന്നു.
കുരങ്ങനും കുറുക്കനും ഒരു പൊട്ടക്കിണറ്റില്‍ വീണൂ. കിണറില്‍ നിന്ന് കരക്കു കയറാന്‍ കഴിഞ്ഞില്ല. എങ്ങനെ രക്ഷപ്പെടാം എന്നവര്‍ തല പുകഞ്ഞ് ആലോചിച്ചു. ഒരു വഴിയും കണ്ടില്ല. അങ്ങനെ വിഷമിച്ചു നില്ക്കുമ്പോള്‍ മുകളില്‍ നിന്നു കൊട്ടയില്‍ മണ്ണ് നിറച്ച് ജോലിക്കാര്‍ കിണറ്റിലേക്ക് ഇട്ടു. കിണര്‍ മണ്ണിട്ട് നികത്താന്‍ വേണ്ടിയാണ് മണ്ണിട്ടിരുന്നത്. കിണറ്റില്‍ പുല്ലും കാടും പിടിച്ചു കിടന്നതു കാരണം കുരങ്ങനെയും കുറുക്കനെയും ജോലിക്കാര്‍ കണ്ടില്ല.
മണ്ണ് കുരങ്ങന്റെ മേല്‍ വീണൂ. കുരങ്ങ് വീണു പോയി. ഉടനെ അടുത്ത കൊട്ട മണ്ണ് കുരങ്ങിന്റെ മേല്‍ വീണൂ കുരങ്ങ് കിടന്ന കിടപ്പ് അവിടെ കിടന്നു.
കുരങ്ങന്‍ മണ്ണിനടിയില്‍ പെട്ടു മൂടിപ്പോയി. കുരങ്ങ് രക്ഷപ്പെടാന്‍ ഒരു ശ്രമമ്വും നടത്തിയില്ല. കുരങ്ങന്റെ മനസു തളര്‍ന്നതു കൊണ്ടാണ് മണ്ണിനടിയില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കാതിരുന്നത്.
കുറുക്കന്റെ മേല്‍ മണ്ണു വീണപ്പോള്‍ കുറുക്കന്‍ മണ്ണു കുടഞ്ഞു കളഞ്ഞു കൊണ്ട് ചാടി മാറി മണ്ണിനു മുകളില്‍ നിന്നു. ഇങ്ങനെ മണ്ണു വീഴുമ്പോള്‍ എല്ലാം കുറുക്കന്‍ ചാടി മാറി മണ്ണിനു മുകളില്‍ കയറി നിന്നു. മണ്ണ് ഇട്ടു കൊണ്ടിരുന്നവര്‍ കിണറിലേക്ക് നോക്കിയില്ല. അവര്‍ ഓടി ഓടി വന്ന് മണ്ണിട്ടുകൊണ്ടിരുന്നു തന്മൂലം അവര്‍ കുറുക്കനെ കണ്ടതുമില്ല.
ചാടിയാല്‍ കരയ്ക്കു എത്തുന്ന പൊക്കത്തില്‍ കിണറില്‍ മണ്ണു നിറഞ്ഞപ്പോള്‍ കുറുക്കന്‍ ചാടി കയറി രക്ഷപ്പെട്ടു.
കുറുക്കനേപ്പോലെ നമുക്ക് വിവേകത്തിന്റെ ഉടമകളാകാം. അനുഭവത്തിന്റെ അടിമകളാവരുത്. ബുദ്ധി ഉപയോഗിച്ച് അപകടത്തെ തരണം ചെയ്യണം. വേണ്ട സമയത്ത് വേണ്ട രീതിയില്‍ വിവേകം ഉപയോഗപ്പെടുത്തിയാല്‍ മനസ് തളരുകയില്ല. മനസു തളരാതിരുന്നാല്‍ ജീവിതം വിജയിക്കും.