മലയാളം ലോകത്തെ അപൂർവ അക്ഷരങ്ങളുള്ള നല്ല ഭാഷ- കുരീപ്പുഴ ശ്രീകുമാർ

ജിദ്ദ: ഒട്ടേറെ പ്രത്യേകതകളും അപൂർവമായ അക്ഷരങ്ങളും അക്കങ്ങളും അക്കങ്ങളുടെ അടയാളങ്ങളുമുള്ള  മലയാള ഭാഷ ലോകത്തെ ഏറ്റവും നല്ല ഭാഷകളിൽ ഒന്നാണെന്നും പഴയ പല അക്ഷരങ്ങളും കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുന്നത് ഭാഷയുടെ വളർച്ചയിൽ സ്വാഭാവികമാണെന്നും പ്രശസ്‌ത കവി കുരീപ്പുഴ ശ്രീകുമാർ അഭിപ്രായപ്പെട്ടു. മലയാളം മിഷൻ ആഗോള തലത്തിൽ സംഘടിപ്പിക്കുന്ന ഭൂമിമലയാളം ഭാഷാ സാംസ്കാരിക പരിപാടിയുടെ ഭാഗമായി ജിസാൻ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച വെർച്വൽ മലയാളി സംഗമവും ഭാഷാ പ്രതിജ്ഞയും ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഴ’ പോലുള്ള അക്ഷരങ്ങൾ ലോകത്ത് അധികം ഭാഷകളിലില്ല. ഭാഷയിൽ ചില അക്ഷരങ്ങൾ കാലഹരണപ്പെട്ടു പോകുമെങ്കിലും സ്വന്തമായ അക്കങ്ങളുടെയും അടയാളങ്ങളുടെയും വലിയ ശേഖരം മലയാളത്തിന് ഉണ്ടായിരുന്നെന്ന കാര്യം വിസ്മരിക്കരുതെന്നും അത് പുതു തലമുറയെ പരിചയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരിയും മലയാളം മിഷൻ ഡയറക്ടറുമായ പ്രൊഫ.സുജ സൂസൻ ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി. ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യകാലത്ത് ഭാഷയിലുണ്ടായ വിപ്ലവത്തിലൂടെ വിദേശ വാക്കുകൾക്കൊപ്പം ലോകമാറ്റങ്ങളും ആശയങ്ങളും സ്വീകരിച്ചുകൊണ്ട് മലയാളത്തിൻറെ കരുത്തിൽ രാഷ്ട്രീയമായും സാംസ്‌കാരികമായും മുന്നേറാൻ മലയാളിക്ക് കഴിഞ്ഞതായി അവർ പറഞ്ഞു. മലയാളം മിഷൻ രജിസ്‌ട്രാർ എം.സേതുമാധവൻ മാതൃഭാഷാ കോഴ്‌സുകളുടെ പാഠ്യപദ്ധതി പരിചയപ്പെടുത്തി.

മലയാളം മിഷൻ സൗദി ചാപ്റ്റർ വിദഗ്‌ധ സമിതി ചെയർമാനും ലോകകേരള സഭാ അംഗവുമായ ഡോ.മുബാറക്ക് സാനി അധ്യക്ഷത വഹിച്ചു. സൗദി ചാപ്റ്റർ സെക്രട്ടറി താഹ കൊല്ലേത്ത് മാതൃഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  മലയാളം മിഷൻ മേഖലാ കോ-ഓർഡിനേറ്ററും ജിസാൻ സർവകലാശാല പ്രൊഫസറുമായ ഡോ. രമേശ് മൂച്ചിക്കൽ മലയാളി സംഗമത്തിൽ സ്വാഗതം ആശംസിച്ചു. മലയാളം മിഷൻ സൗദി ചാപ്റ്റർ പ്രസിഡൻറ് എം.എം.നഈം, ഷംസു പൂക്കോട്ടൂർ, സിറാജ് കുറ്റിയാടി, വെന്നിയൂർ ദേവൻ, ഹാരിസ് കല്ലായി, ഡോ.കെ.ടി.മഖ്ബൂൽ, റസൽ കരുനാഗപ്പള്ളി, ഡോ.ജോ വർഗീസ്, അൻവർ ഷാ, സിബി തോമസ്,ഡോ.റെനീല പദ്‌മനാഭൻ,എ.ലീമ എന്നിവർ മലയാളി സംഗമത്തിൽ സംസാരിച്ചു. എം.കെ.ഓമനക്കുട്ടൻ, മനോജ് കുമാർ, സണ്ണി ഓതറ, അഡ്വ.അർഷദ്,ഡോ.ഷഫീക്ക്, ജിനു തങ്കച്ചൻ,ജോർജ്ജ് തോമസ്, ഷാഹിൻ കെവിടൻ, വിജീഷ് വാരിയർ, പ്രവിത, അനീഷ് നായർ, സന്തോഷ് കുമാർ, തോമസ് കുട്ടി, രാജ് മോഹൻ എന്നിവർ മലയാളി സംഗമത്തിലും ഭാഷാപ്രതിജ്ഞയിലും പങ്കെടുത്തു. കവി കുരീപ്പുഴ ശ്രീകുമാർ കവിതകൾ ആലപിച്ചു. മലയാളം മിഷൻ വിദ്യാർത്ഥികളായ ആയിഷ അബ്ദുൽ അസീസ്, ആസിം, ഐമൻ , സാധിക വിജീഷ്, നോറ മറിയം ജിനു, ഗൗരി നന്ദന, ആയിഷ ജുമാന, ഹൃദയ് ദേവദത്ത്, ഖദീജ താഹ, ഒലിവിയ, ജെനീലിയ,സൂസൻ സുനിൽ, ഫാത്തിമ ജന്ന, മുഹമ്മദ് സാലിഹ്, ഷമ്മാസ് അഹമ്മദ്, മിർഷാ റിയാസ്, സെറാ റിച്ച ജിനു എന്നിവർ കലാപരിപാടികളും നൃത്തനൃത്യങ്ങളും

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here