കവിയും സാമൂഹിക പ്രവര്‍ത്തകനുമായ കുരീപ്പുഴ ശ്രീകുമാറിനെ ഒരുകൂട്ടം ആളുകള്‍ ആക്രമിച്ചു. കൊല്ലം കടയ്ക്കല്‍ കോട്ടുങ്കലില്‍വച്ചാണ് തിങ്കളാഴ്ച രാത്രി അദ്ദേഹത്തെ കൈയേറ്റം ചെയ്തത്. കോട്ടുങ്കലിലെ ഒരു വായനശാല സംഘടിപ്പിച്ച പൊതുയോഗത്തില്‍ സ്വതസിദ്ധമായ ശൈലിയില്‍ സംസാരിക്കവെ വടയമ്പാടി ജാതി മതില്‍ സമരത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ കൈയേറ്റമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. കവി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Home പുഴ മാഗസിന്