നല്ല മനുഷ്യനെ സൃഷ്ടിക്കുക എന്നതാകണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് കവി കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു. കരുനാഗപ്പള്ളിയിൽ ആർ.രാമചന്ദ്രൻ എംഎൽഎയുടെ മെറിറ്റ് അവാർഡ് വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ആർ രാമചന്ദ്രൻ എം എൽ എ ചടങ്ങിൽ അധ്യക്ഷനായി.
കരുനാഗപ്പള്ളി ഗവ.ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ സന്തോഷ് പ്രസംഗിച്ചു. ചലച്ചിത്ര താരം വിനു മോഹൻ മുഖ്യ അതിഥിയായി. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ചടങ്ങിൽ അനുമോദിച്ചു.
എസ്എൽ എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ അഞ്ഞൂറിലധികം വിദ്യാർഥികൾക്കും നൂറ് ശതമാനം വിജയം നേടിയ സ്കൂളുകൾക്കും ചടങ്ങിൽ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു.
Home പുഴ മാഗസിന്
Click this button or press Ctrl+G to toggle between Malayalam and English