മഹാകവി കുമാരനാശാന്റെ ജീവിതം സിനിമയാകുന്നു. തിരക്കഥാകൃത്തും സംവിധായകനുമായ കെ.പി കുമാരനാണ് കവി എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത സംഗീതസംഗീതസംവിധായകന് ശ്രീവല്സന് ജെ.മേനോനാണ് കുമാരനാശാനായി അഭിനയിക്കുന്നത്. അദ്ദേഹം അഭിനയിക്കുന്ന ആദ്യ ചിത്രമാണിത്.
കുമാരനാശാന് ദി ഫസ്റ്റ് മോഡേണ്‍ പൊളിറ്റീഷ്യന് ഓഫ് കേരള എന്ന ടാഗ് ലൈനോടുകൂടി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് വെള്ളിയാഴ്ച കൊച്ചിക്കടുത്ത് പെരുമ്പളം കായലില്‍ ചിത്രീകരണം ആരംഭിച്ചു. എന്‍.എസ് മാധവനാണ് ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്.