സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ കവി കുമാരനാശാന്റെ 150-ാം ജന്മവാർഷികാചരണം 28-ന് നടക്കും. വിമല കോളേജ് മലയാള വിഭാഗവുമായി സഹകരിച്ചാണ് ആശാന്റെ കവിതയെ മുൻനിർത്തിയുള്ള ഏകദിന സെമിനാർ സംഘടിപ്പിക്കുന്നത്. കോളേജ് സെമിനാർ ഹാളിൽ രാവിലെ ഒമ്പതിനാരംഭിക്കുന്ന സെമിനാർ എഴുത്തുകാരൻ സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
പ്രിൻസിപ്പൽ സിസ്റ്റർ ബീന ജോസ് അധ്യക്ഷയാകും. പ്രൊഫ. എം. തോമസ് മാത്യു (ആശാന്റെ നായികമാർ), ഡോ.പി.വി. കൃഷ്ണൻ നായർ (ആശാന്റെ നളിനീകാമ്യം), ഡോ. എസ്.കെ. വസന്തൻ (ആശാൻ കവിത-ഒരു വ്യത്യസ്ത സമീപനം), ഡോ. വത്സലൻ വാതുശ്ശേരി (ആശാൻ കവിതയിലെ മാനം) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ബാലചന്ദ്രൻ വടക്കേടത്ത് ആമുഖപ്രസംഗം നടത്തും.