മഹാകവി കുമാരനാശാൻ ജന്മവാർഷികം 28,29 തീയതികളിൽ

kumaranasan_memory

മഹാകവി കുമാരനാശാന്റെ 145-ാം ജന്മവാർഷികം 28,29 തീയതികളിൽ നടക്കും. 28 ന് വൈകിട്ട് 5.30ന് നടക്കുന്ന സമ്മേളനം കെ.ടി.ഡി.സി ചെയർമാനും മുൻമന്ത്രിയുമായ എം. വിജയകുമാർ ഉദ്ഘാടനം ചെയ്യും. ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ പ്രൊഫ. വി. മധുസൂദനൻ നായർ അദ്ധ്യക്ഷത വഹിക്കും. ഡോ. ജോർജ് ഓണക്കൂർ മുഖ്യപ്രഭാഷണം നടത്തും സെക്രട്ടറി അയിലം ഉണ്ണിക്കൃഷ്ണൻ, പ്രൊഫ. എസ്.പി. പിളള, പ്രൊഫ. സഹൃദയൻ തമ്പി എന്നിവരെ ആദരിക്കും.29 ന് നടക്കുന്ന ഉദയാസ്തമ കാവ്യ പൂജ ഏഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഉദയാസ്തമയ കാവ്യപൂജയുടെ സമാപന വേദിയിൽ രാവുണ്ണി, പ്രഭാവർമ്മ, ഗോപീകൃഷ്ണൻ കോട്ടൂർ, ശ്രീലതാവർമ്മ, പി.കെ.ഗോപി, വയലാർ ശരത്ചന്ദ്രവർമ്മ എന്നിവർ പങ്കെടുക്കും. വൈകിട്ട് 6.30ന് ജയന്തി സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്യും. പെരുമ്പടവം ശ്രീധരൻ മുഖ്യപ്രഭാഷണവും പ്രഭാവർമ്മ ആശാൻ സ്മൃതിപ്രഭാഷണവും നടത്തും. 28ന് രാത്രി 8.30ന് കഴക്കൂട്ടംതട്ടകം അവതരിപ്പിക്കുന്ന വി.മധുസൂദനൻനായരുടെ നാറാണത്തുഭ്രാന്തൻ കവിതയുടെ ദൃശ്യാവിഷ് കാരവും, 29ന് രാത്രി 8.30ന് സന്തോഷ് കീഴാറ്റൂർ അവതരിപ്പിക്കുന്ന ആശാൻകവിതകളിലെ സ്ത്രീ കഥാപാത്രങ്ങളുടെ ഏകപാത്രനാടകം (സോളോ) ഉണ്ടായിരിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here