(ഓട്ടൻ തുള്ളൽ പാട്ടിന്റെ ഈണത്തിൽ ചൊല്ലുക)
കുക്കുടത്തിൻ ചിറകടിയില്ലാതെ
ഊണിനെന്തു രസമുണ്ട് ചൊല്ലുഹേ!
കുക്കുടത്തിൻ ചിറകടിയില്ലാതെ
ഊണിനെന്തു രസമുണ്ട് ചൊല്ലുഹേ!
കുക്കുടത്തിൻ ചിറകടിയില്ലാതെ
ഊണിനെന്തു രസമുണ്ട് ചൊല്ലുഹേ!
പപ്പടം പഴം പായസമൊന്നുമേ
പഥ്യമല്ല ഈ ലോകത്തിലൊന്നുമേ
പപ്പടം പഴം പായസമൊന്നുമേ
പഥ്യമല്ല ഈ ലോകത്തിലൊന്നുമേ
ചിക്കനെന്നൊരു പേരു കേട്ടാലതോ
ചിക്കി മാന്തി തിന്നാനൊരു കൊതി
ചിക്കനെന്നൊരു പേരു കേട്ടാലതോ
ചിക്കി മാന്തി തിന്നാനൊരു കൊതി
കുക്കുടത്തിൻ കഥയതു സങ്കടം;
കേൾക്കുവാനോ കേൾവിയില്ലാതായതോ
കുക്കുടത്തിൻ കഥയതു സങ്കടം;
കേൾക്കുവാനോ കേൾവിയില്ലാതായതോ
പ്രാതലിനൊപ്പം ഒഴിച്ചു കൂട്ടാനായും
ഊണിനൊപ്പം കറുമുറു വറ്റലായ്
രാത്രിയാകുമ്പോൾ കമ്പിയിൽ കോർത്തൊരു
കറക്കവുമുണ്ട് വേവുന്ന ചൂടിലായ്
പ്രാതലിനൊപ്പം ഒഴിച്ചു കൂട്ടാനായും
ഊണിനൊപ്പം കറുമുറു വറ്റലായ്
രാത്രിയാകുമ്പോൾ കമ്പിയിൽ കോർത്തൊരു
കറക്കവുമുണ്ട് വേവുന്ന ചൂടിലായ്
വായിലോടുന്ന കപ്പലുമായ് പട
ഊണുമേശയ്ക്ക് ചുറ്റിലും വട്ടമായ്
എല്ലുകളൊടിയുന്നൊരു ശബ്ദമായ്
കുക്കുടത്തിൻ കഥയതു കഷ്ടമായ്
വായിലോടുന്ന കപ്പലുമായ് പട
ഊണുമേശയ്ക്ക് ചുറ്റിലും വട്ടമായ്
എല്ലുകളൊടിയുന്നൊരു ശബ്ദമായ്
കുക്കുടത്തിൻ കഥയതു കഷ്ടമായ്
കാച്ചിലും വേണ്ട മേച്ചിലും വേണ്ടല്ലോ
കാടുമേടുകൾ കറക്കവും വേണ്ടല്ലോ
കൂട്ടിലായി തീറ്റയും വെള്ളമായ്
വാസമോ സുഖവാസവുമല്ലയോ
കാച്ചിലും വേണ്ട മേച്ചിലും വേണ്ടല്ലോ
കാടുമേടുകൾ കറക്കവും വേണ്ടല്ലോ
കൊത്തിത്തിന്നുവാൻ ചിക്കിച്ചികയണ്ട
വേലിപ്പത്തിലിനടിയിലായ് നൂഴേണ്ട
കൂട്ടിലായി, തീറ്റയും വെള്ളമായ്
മുട്ട തട്ടാൻ, പരുന്തില്ല കൂഴയും
വാസമോ സുഖവാസവുമല്ലയോ
കുക്കുടത്തിൻ പ്രതാപവുമിങ്ങനെ
അങ്ങനെയൊരു നാളിതാ വന്നുപോയ്
കുക്കുടത്തിൻ പൂട പറന്നുപോയ്
സായിപ്പിന്റെ ഭാഷയിൽ ഡിന്നറായ്
ഊണുമേശയിൽ ഗംഭീര പ്രൗഢിയായ്
അലങ്കരിച്ചൊരു താലത്തിൽ മോടിയായ്
ഉപ്പുമായ്,മസാല,മുളകുമായ്
കുക്കുടത്തിൻ കഥയതു പാട്ടായി
പാട്ടുപാടുവാൻ ആളുകളേറെയായ്
കുക്കുടത്തിൻ ചിറകടിയില്ലാതെ
ഊണിനെന്തു രസമുണ്ട് ചൊല്ലുഹേ!
കുക്കുടത്തിൻ ചിറകടിയില്ലാതെ
ഊണിനെന്തു രസമുണ്ട് ചൊല്ലുഹേ!