മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയിൽ ഒരുക്കിയ “കുടിപ്പള്ളിക്കൂടം’ ശ്രദ്ധേയമാകുന്നു. രണ്ടുമാസം കൊണ്ട് കുട്ടികളെ മലയാളം എഴുതാനും വായിക്കാനും പഠിപ്പിക്കുന്ന പദ്ധതിയാണിത്. പരമ്പരാഗത രീതിയിൽ മണലിൽ നിലത്ത് എഴുതിപ്പിച്ചാണ് മലയാളം അക്ഷരങ്ങൾ പഠിപ്പിക്കുന്നത്. പത്താം ക്ലാസ് വരെ മലയാളം നിർബന്ധമാക്കിയതിനാൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പഠിക്കുന്ന നിരവധി കുട്ടികൾ മലയാളം പഠിക്കുന്നതിനായി കുടിപ്പള്ളിക്കൂടത്തിൽ എത്തിചേരുന്നുണ്ട്. തലമുറകളായി കുട്ടികളെ നിലത്തെഴുത്തിലൂടെ മലയാളം അക്ഷരങ്ങൾ പഠിപ്പിക്കുന്ന മാണിക്യ മംഗലം കളരിക്കൽ മീന ശശീന്ദ്രനാണ് അധ്യാപിക.സജീവ് അരീക്കൽ (പ്രസിഡന്‍റ്), കെ.കെ. വിജയൻ (സെക്രട്ടറി), ടി.കെ. ജയൻ (വൈസ്പ്രസിഡന്‍റ്), വിജയലക്ഷ്മി ചന്ദ്രൻ(ജോയിന്‍റ് സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലുള്ള ലൈബ്രറി കമ്മിറ്റിയാണ് കുടിപ്പള്ളിക്കൂടത്തിന്‍റെ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുന്നത്.
Home പുഴ മാഗസിന്