അച്ചടിയുടെ അധികാരത്തിന് പുറത്ത് തന്റെ ഇടം ഡിജിറ്റലായി സ്ഥാപിച്ചെടുത്ത കവിയാണ് കുഴൂർ വിത്സൺ. അതിനാൽ സാമ്പ്രദായികവും വ്യവസ്ഥാപിതവുമായ കാവ്യരീതികളിൽ നിന്ന് തുടക്കം മുതൽ വഴിമാറിനടന്ന ഈ കവി തന്റേതായ കാവ്യഭാഷയും രചനാ രീതിയും വികസിപ്പിച്ചെടുത്തിരിക്കുന്നു. വ്യക്തനുഭവങ്ങളുടെ സ്വകാര്യതകൾ വിൽസന്റെ കവിതയെ സമകാലമലയാള കവിതയിലെ സവിശേഷമായ വ്യക്തിഭാഷയാക്കി മാറ്റുന്നു.ഈ സമാഹാരത്തിലെ കവിതകളെല്ലാം ഈ കവിയുടെ സമർപ്പണങ്ങളാണ്. സഹ കവികൾക്കും പരിചതർക്കുമുള്ള സമർപ്പണങ്ങൾ. അവ നമ്മുടെ കാലത്തെ ഒരു കവിയുടെ ആത്മഗതങ്ങളും, സംഭാഷണങ്ങളും,പ്രസ്താവനകളുമാണ്
ഡോ.മഹേഷ് മംഗലാട്ട്
പ്രസാധകർ പാപ്പാത്തി ബുക്ക്സ്
കവർ അനൂപ് കെ ആർ
Click this button or press Ctrl+G to toggle between Malayalam and English