ക്ഷണം

old-manസ്കൂളിലേക്കുള്ള വഴിയിലാണ് കള്ളു ചെത്തുകാരന്‍ പാലുണ്ണിയുടെ വീട്. അപ്പു മാഷ് വീടിനു മുന്നിലെത്തിയാല്‍ പാലുണ്ണി സ്നേഹപൂര്‍വം ക്ഷണിക്കും.

” വരിന്‍ മാഷേ , ഒരു കപ്പ് കുടിച്ചിട്ടു പോകിന്‍”

മാഷ് ” അയ്യോ വേണ്ട” എന്നു പറഞ്ഞ് വേഗം നടക്കും.

കഴിഞ്ഞ പതിനാറു വര്‍ഷമായി ഈ ക്ഷണവും ‘ അയ്യോ വേണ്ട’ എന്ന പ്രതികരണവും തുടരുന്നു. പക്ഷെ ഇന്നലെ ആ പതിവു തെറ്റി മാഷെ കണ്ടിട്ടും പാലുണ്ണി അനങ്ങിയില്ല.

” പാലുണ്ണിയിന്നു മൗനത്തിലാണല്ലോ എന്തു പറ്റി?” മാഷ് പടിക്കല്‍ നിന്നുകൊണ്ടു ചോദിച്ചു.

” ഇന്ന് കള്ളില്ല മാഷേ. ചെറിയൊരു പനി ചെത്താന്‍ പോയില്ല മാഷ് ഇന്നത്തേക്കൊന്നു ക്ഷമിച്ചേക്ക് ‘
പാലുണ്ണി കോലായിലിരുന്നുകൊണ്ട് പറഞ്ഞു.

മാഷ് പരിഭ്രമത്തോടെ ചുറ്റും നോക്കി പിന്നെ ധൃതിയില്‍ സ്കൂളിലേക്കു നടന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here