കേരള സാഹിത്യ അക്കാദമി ലൈബ്രറിയിലെ പുസ്തക   വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ

അമൂല്യപുസ്തകങ്ങളുടെ കലവറയായ കേരള സാഹിത്യ അക്കാദമി ലൈബ്രറിയുടെ ഗ്രന്ഥശേഖരം അക്കാദമി വൈബ്സൈറ്റ് മുഖേന OPAC ( Online Public Access Catalogue) സംവിധാനത്തിലൂടെ പൊതുസമൂഹത്തിന് ലഭ്യമാക്കി. കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് ശ്രീ.വൈശാഖൻ നിർവ്വഹിച്ചു. സെക്രട്ടറി ഇൻ-ചാർജ് ശ്രീ.കെ.ജനാർദ്ദനൻ, പബ്ലിക്കേഷൻ ഓഫീസർ ഇ.ഡി.ഡേവീസ്, ലൈബ്രേറിയൻ  ശാന്ത പി.കെ., സബ് എഡിറ്റർ നയനതാര എൻ.ജി എന്നിവർക്കൊപ്പം ലൈബ്രറിയിലെ മറ്റു ജീവനക്കാരും സന്നിഹിതരായിരുന്നു. കേരള സാഹിത്യ അക്കാദമി വെബ്സൈറ്റിൽ https://keralasahityaakademi.org/about-library/ Web Opac എന്ന ലിങ്കിൽ ഈ വിവരങ്ങൾ ലഭ്യമാകും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here