2018 മാര്‍ച്ച് ഒന്നു മുതല്‍ 11 വരെ കൊച്ചി എസ്.പി.സി.എസില്‍ സംഘടിപ്പിക്കുന്ന കൃതി അന്താരാഷ്ട്ര പുസ്തകമേളയ്ക്കൊപ്പം ബോള്‍ഗാട്ടി പാലസില്‍ മാര്‍ച്ച് ആറു മുതല്‍ 10 വരെ നടക്കുന്ന സാഹിത്യോത്സവത്തിനുമുള്ള ഡെലിഗേറ്റ് പാസുകള്‍ക്കുള്ള രജിസ്ട്രേഷന്‍ ഓണ്‍ലൈനിലും നേരിട്ടും ആരംഭിച്ചു. www.krithifest.com/delegateregitsration എന്ന വെബ് സൈറ്റിലാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താനാവുക. മുതിര്‍ന്ന വ്യക്തികള്‍ക്ക് 500 രൂപയും വിദ്യാര്‍ഥികള്‍ക്ക് 250 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. പത്തിലേറെ പാസ് എടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് മുതിര്‍ന്നവര്‍ക്കുള്ള പാസ് 450 രൂപയ്ക്ക് ലഭിക്കും.
ഡെലിഗേറ്റുകള്‍ക്ക് മേളയുടെ ബാഡ്ജ്, ഡെലിഗേറ്റ് കിറ്റ്, ഉറപ്പായ ഇരിപ്പിടങ്ങള്‍ എന്നിവ ലഭിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ എസ്. രമേശന്‍ അറിയിച്ചു. അപേക്ഷാ ഫോം ഓണ്‍ലൈനില്‍ പൂരിപ്പിച്ച് ഓണ്‍ലൈനായി പണം നല്‍കാനും എസ്.പി.സി.എസിന്റെ അക്കൗണ്ടിലേക്ക് ബാങ്ക് ട്രാന്‍സ്ഫര്‍ ചെയ്യാനും ചെക്കും പൂരിപ്പിച്ച ഫോറവും കൃതിയുടെ കൊച്ചിയിലുള്ള ഓഫീസിലെത്തിക്കാനും സൗകര്യമുണ്ടാകും. ഇതിനുപുറമെ ഫോറവും പണവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എന്‍.ബി.എസ്. ഷോറൂമുകളില്‍ നല്‍കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.