കൊച്ചി മറൈൻ ഡ്രൈവിൽ 2018 മാർച്ച് 1 മുതൽ 11 സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര പുസ്തകോത്സവം കൃതി 2018 അരങ്ങേറും. വലിപ്പ ചെറുപ്പമില്ലാതെ പ്രസാധകർക്ക് തുല്യ അവസരം എന്നുള്ളതാണ് ബുക്ക് ഫെയറിന്റെ ഏറ്റവും വലിയ പ്രത്യേകത. അറിവ് തിരിച്ചറിവ് നിറവ് എന്നതാണ് പുസ്തകങ്ങളുടെ ഉത്സവത്തിന്റെ പരസ്യ വാചകം. വിജ്ഞാനോത്സവം മാർച്ച് 6 മുതൽ 10 വരെ ബോൾഗാട്ടി പാലസിൽ വെച്ചാണ് നടക്കുന്നത്.
എം ടി വാസുദേവൻ നായരാണ് മേളയുടെ ഡയറക്ടർ. ഷാജി എൻ .കരുൺ ക്രിയേറ്റിവ് കൺസൽറ്റന്റ് ആണ്. ബോൾഗാട്ടിയിലെ വിജ്ഞാനോത്സവത്തിൽ ഇരുന്നൂറിലേറെ പ്രഭാഷകർ വിവിധ വിഷയങ്ങളിൽ സംസാരിക്കും.അഞ്ചു വേദികളിലായി നടക്കുന്ന അമ്പതിലധികം സെഷനുകളിൽ വെനുസ്വേലൻ എഴുത്തുകാരൻ ഫെർണാണ്ടോ ബെയ്‌സ് ,ജർമ്മൻ ചിന്തകൻ വിൽഹം സ്മിത്ത് ,സെർബിയൻ നോവലിസ്റ്റ് വ്ലാദിമർ പിസ്സലൊ ,തസ്ലീമ നസ്രിൻ ഗുൽസാർ ,ടി എം കൃഷ്ണ ,സൽമ തുടങ്ങി കലാരംഗത്തെ നിരവധി പ്രതിഭകൾ പങ്കെടുക്കും