മലയാള നോവൽ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു നോവലിന് തുടർച്ചയായി മറ്റൊരു നോവലിസ്റ്റു രചിച്ച കൃതിക്ക് തുടർച്ച എഴുതുന്നത്. 1980ൽ പുറത്തു വന്ന ശേഷ ക്രിയക്ക് ബാക്കി കഥ തുന്നുമ്പോൾ മാറിയ സാമൂഹിക രാഷ്ട്രീയ സഹചര്യമായിരിക്കാം എഴുത്തുകാരൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി.
മനുഷ്യ പക്ഷത്തു നിൽക്കേണ്ട പാർട്ടികൾ എങ്ങനെ സാധരണക്കാരെ അവരുടെ കളിപ്പാവകളാക്കി രക്ത സാക്ഷികളാക്കുന്നു എന്നതിന്റെ തെളിവാണ് ഈ കഥയെന്നു എഴുത്തുകാരൻ പറയുന്നു.
ഡി സി ബുക്ക്സ്സ് പ്രസിദ്ധീകരിച്ച ടി പി രാജീവൻറെ ക്രിയാശേഷം എന്ന നോവൽ പ്രകാശന വേളയിൽ ശ്രീകുമാർ വിനോദ് ചന്ദ്രൻ കല്പറ്റ നാരായണൻ മുസാഫിർ അഹമ്മദ് ,കെ വി ശശി അബ്‌ദുൾ ഹക്കിം എന്നിവർ പങ്കെടുത്തു.
പാർട്ടിയിൽ നിന്നും ജീവിതത്തിൽ നിന്നും പുറത്തായ കുഞ്ഞയ്യപ്പന്റെ കഥ സുകുമാരൻ പറഞ്ഞപ്പോൾ മുത്തച്ഛൻ മരിക്കുന്ന സമയത്ത് 4 വയസ്സ് മാത്രം പ്രായം ഉണ്ടായിരുന്ന കൊച്ചുനാണുവിന്റെ ദുരന്ത കഥയാണ് ടി പി രാജീവൻ പറയുന്നത്
Click this button or press Ctrl+G to toggle between Malayalam and English