കൃതി സാഹിത്യോത്സവം ഇന്ന് മുതൽ: ബോൾഗാട്ടിയിലേക്കു റോഡ് മാർഗവും ജലമാർഗവും സൗജന്യ ഗതാഗതസൗകര്യം

xnvqshgj_400x400

ഇന്ന് മുതൽ ബോൾഗാട്ടിയിൽ അഞ്ചു വേദികളിൽ പരിപാടികൾ. തൽസമയ റജിസ്ട്രേഷൻ രാവിലെ എട്ടിനു ബോൾഗാട്ടിയിൽ ആരംഭിച്ചു. ഓൺലൈൻ റജിസ്‌ട്രേഷൻ നടത്താത്തവർക്കാണിത്. 500 രൂപയാണു ഡെലിഗേറ്റ് ഫീസ്. ഫീസ് നൽകാത്തവർക്കും പ്രവേശനമുണ്ടാകും. ഡെലിഗേറ്റുകൾക്കു റിസർവ് ചെയ്ത ഇരിപ്പിടങ്ങൾ, ഫെസ്റ്റിവൽ ബുക്ക് ഉൾപ്പെട്ട കിറ്റ്, ഉച്ചഭക്ഷണം എന്നിവ ലഭിക്കും. ഡെലിഗേറ്റ് പാസ് ഇല്ലാത്തവർക്കു പണം നൽകി ഭക്ഷണം വാങ്ങാൻ സൗകര്യമുണ്ടാകും.

വിവിധ സെഷനുകൾ ഒൻപതിനു തുടങ്ങി. ആകെ 130 സെഷനുകൾ. ദിവസവും വൈകിട്ട് ആറിനാണ് അവസാന സെഷൻ. ബോൾഗാട്ടിയിലേക്കു റോഡ് മാർഗവും ജലമാർഗവും സൗജന്യ ഗതാഗതസൗകര്യം ഒരുക്കുമെന്നു സംഘാടകർ അറിയിച്ചിട്ടുണ്ട്. മറൈൻഡ്രൈവിൽ പുസ്തകമേളയുടെ പ്രധാന സ്റ്റേജിനു സമീപമുള്ള ഹെലിപ്പാഡിൽ നിന്നു രണ്ടു വാനുകൾ സർവീസ് നടത്തും. ഹൈക്കോടതി ജെട്ടിയിൽ നിന്നു രണ്ടു ബോട്ടുകളും. ജെട്ടിയിൽ കൃതി കമാനമാണു പുറപ്പെടുന്ന സ്ഥലം. സ്വന്തം വാഹനങ്ങളിൽ എത്തുന്നവർക്കു പാർക്കിങ് സൗകര്യമുണ്ടാകും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English