കൃതി കൊടിയിറങ്ങി

ki26krithi-logo

സംസ്ഥാന സർക്കാർ, സഹകരണ വകുപ്പിന്‍റെ കീഴിൽ സാഹിത്യ പ്രവർത്തക സഹകരണസംഘം സംഘടിപ്പിച്ച  കൃതി പുസ്തകോത്സവത്തിനു തിരശീല വീണു. ഒരാഴ്ചയിലേറെ നീണ്ട പുസ്തക കാഴ്ചകൾ മറൈൻ  ഡ്രൈവിൽ നിന്ന് ഒഴിഞ്ഞു. 160 ഓളം സ്റ്റാളുകളിലായി 17 കോടി രൂപയിലേറെ പുസ്തകങ്ങളുടെ വില്പന ഈ ദിവസങ്ങളിൽ നടന്നതായി അധികൃതർ അറിയിച്ചു. ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയിൽ 250 രൂപ വീതമുള്ള കൂപ്പണുകളിലൂടെ 70 ലക്ഷം രൂപയുടെ പുസ്തകങ്ങൾ കുട്ടികൾക്കു സമ്മാനിച്ചു. മറൈൻ ഡ്രൈവിൽ കൃതി പുസ്തകോത്സവം നടക്കുന്പോൾ അതിന്‍റെ ഭാഗമായി ബോൾഗാട്ടിയിൽ നാലു ദിവസമായി നടന്നുവന്ന സാഹിത്യ-വിജ്ഞാനോത്സവവും സമാപിച്ചു

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here