കൊച്ചി: സഹകരണവകുപ്പും എസ്.പി.സി.എസ്സും ചേർന്ന് ഒന്നു മുതൽ 11 വരെ ഒരുക്കുന്ന കൃതി പുസ്തകോത്സത്തിൽ പുതിയ എഴുത്തുകാർക്ക് ഒട്ടേറെ അവസരങ്ങൾ.ശ്രദ്ധിക്കപ്പെടാനും, എഴുത്തിലെ കഴിവ് മറ്റുള്ളവർക്ക് കാട്ടിക്കൊടുക്കാനും സുവർണാവസരമാണ് കൃതി ഒരുക്കുന്നത്. മൗലിക രചനകൾക്ക് ശ്രദ്ധ ലഭിക്കുന്ന തരത്തിൽ വേദിയും പ്രസാധകരെ കണ്ടെത്താനുള്ള അവസരവും കൃതി ഒരുക്കും.
ഓരോ എഴുത്തുകാർക്കും അവരുടെ രചനകളുടെ സംക്ഷിപ്ത രൂപവും എഴുത്തിലെ പരിചയവും പ്രസാധകരും ആസ്വാദകരുമടങ്ങുന്ന സദസിനു മുന്നിൽ അവതരിപ്പിക്കാൻ അര മണിക്കൂർ ലഭിക്കും. പ്രസാധകർക്ക് എഴുത്തുകാരനോട് സംവദിക്കാനും അവസരം ഉണ്ടാവും. മാർച്ച്ഒന്ന്, അഞ്ച് ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ 6 വരെയാണ് ഇത്തരം ഇടപെടലുകൾക്കുള്ള സമയം.കൂടുതൽ വിവരങ്ങൾക്ക് : ഫോൺ: 92 07 570145. ഇ-മെയിൽ: info@krithispcs.com