കൃതി പുസ്തകോത്സവം ഇന്ന് മുതല്‍

arivu

വാര്‍ഷികപരിപാടിയായി കേരള സര്‍ക്കാര്‍ തുടക്കമിടുന്ന കൃതി പുസ്തക-
സാഹിത്യോത്സവത്തിന്റെ ഒന്നാം പതിപ്പ് ഇന്ന്  വൈകീട്ട് 7 മണിക്ക്
കൊച്ചി മറൈന്‍ഡ്രൈവിലെ പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ മുഖ്യമന്ത്രി പിണറായി
വിജയന്‍ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരുടെ സഹകരണസംഘമായതിലൂടെ പുസ്തകപ്രസാധകരംഗത്ത് ആഗോള വിസ്മയവും കേരളത്തിന്റെ അഭിമാനവുമായ സാഹിത്യ പ്രവര്‍ത്തക സഹകരണസംഘമാണ് (എസ്പിസിഎസ്) സഹകരണ വകുപ്പിനു കീഴില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്
മേള സംഘടിപ്പിക്കുന്നത്.

കൊച്ചി ധരണി അവതരിപ്പിക്കുന്ന കേരളീയ നൃത്തരൂപങ്ങളുടെ അവതരണത്തോടെ,
ഉത്സവസദൃശമായ ചടങ്ങുകള്‍ക്ക് വൈകീട്ട് 5 മണിക്ക് തുടക്കമാവും. സഹകരണ, ടൂറിസം,ദേവസ്വം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന
ഉദ്ഘാടനച്ചടങ്ങ് 7 മണിക്ക് ആരംഭിക്കും. പ്രൊഫ. എം. കെ. സാനു ഫെസ്റ്റിവല്‍
പ്രഖ്യാപനം നടത്തും. ജനറല്‍ കവീനര്‍ എസ്. രമേശന്‍ സ്വാഗതമാശംസിക്കും. സഹകരണവകുപ്പുമന്ത്രിയുടെ അധ്യക്ഷ പ്രസംഗത്തിനും ഫെസ്റ്റിവല്‍ രക്ഷാധികാരി എം. ടി.വാസുദേവന്‍ നായരുടെ ഫെസ്റ്റിവല്‍ സന്ദേശത്തിനും ശേഷമാണ് ഉദ്ഘാടനച്ചടങ്ങ്.

ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയിലെ പുസ്തകക്കൂപ്പണുകളുടെ വിതരണോദ്ഘാടനംപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും. പ്രൊഫ. കെ. വി. തോമസ് എംപിപുസ്തകമേളയുടെ ഗൈഡ് പ്രകാശനം ചെയ്യും. എസ്പിസിഎസ് പ്രസിദ്ധീകരിക്കുന്ന ഇ എംഎസിന്റെ നിയമസഭാ പ്രഭാഷണങ്ങളുടെ ഒന്നാം വാല്യത്തിന്റെ പ്രകാശനം മുന്‍സാംസ്‌കാരിക വകുപ്പ് മന്ത്രി എം. എ. ബേബി നിര്‍വഹിക്കും.

മേയര്‍ സൗമിനിജയിന്‍, ഹൈബി ഈഡന്‍ എംഎല്‍എ, മേളയുടെ ക്രിയേറ്റീവ് ഡയറക്ടര്‍ ഷാജി എന്‍. കരുണ്‍, ജിസിഡിഎ ചെയര്‍മാന്‍ സി. എന്‍. മോഹനന്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.വി. കുഞ്ഞുക്കൃഷ്ണന്‍, എസ്പിസിഎസ് പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രന്‍ എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തും. കേരള സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. ജി.സജിത് ബാബു ഐഎഎസ് നന്ദി രേഖപ്പെടുത്തും. മറൈന്‍ ഡ്രൈവില്‍ സജ്ജീകരിക്കുന്ന 425 അടി നീളവും 100 അടി വീതിയുമുള്ള ആഗോളനിലവാരമുള്ളതും ജര്‍മന്‍ നിര്‍മിതവുമായ ശീതികരിച്ച ഹാളിലാണ് പുസ്തകമേള

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English