ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയിലൂടെ 1.5 കോടി രൂപയുടെ പുസ്തക കൂപ്പണുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സഹകരണ സ്ഥാപനങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കും. ഇവയുമായി മേളയിലെത്തി പുസ്തകം വാങ്ങാം.75,000 ചതുരശ്ര അടിയുള്ള പൂര്‍ണ്ണമായും ശീതികരിച്ച പവിലിയനിലാണ് മേള നടത്തുന്നത്. 68 സെഷനിലായി ഇരുന്നൂറ്റഞ്ചോളം എഴുത്തുകാരും ചിന്തകരും മേളയില്‍ പങ്കെടുക്കും. ജ്ഞാനപീഠ ജേതാക്കളായ പ്രതിഭാ റായി, എം ടി വാസുദേവന്‍നായര്‍ എന്നിവരും എ ആര്‍ വെങ്കിടാചലപതി, പി സായ്‌നാഥ്, ശശി തരൂര്‍, ഡോ. ബദ്രി നാരായണന്‍, ജയ്‌റാം രമേഷ്, പ്രൊഫ. എം.കെ.സാനു, ഡോ.എം.ലീലാവതി, സച്ചിദാനന്ദന്‍, എന്‍.എസ്. മാധവന്‍, ടി.പത്മനാഭന്‍, ശ്രീകുമാരന്‍തമ്പി, എം മുകുന്ദന്‍, വൈശാഖന്‍, രാജന്‍ ഗുരുക്കള്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, വി.കെ.രാമചന്ദ്രന്‍, അര്‍ച്ചനാസിങ്, പപ്പന്‍ പത്മകുമാര്‍, രാജേന്ദ്ര കിഷോര്‍ പാണ്ഡെ, സുമരാബ്ദുള്ള അലി എന്നിവര്‍ പങ്കെടുക്കും. ആര്‍ട്ട് ഫെസ്റ്റ്, ഫുഡ് ഫെസ്റ്റ്, കുക്കറി ഷോ എന്നിവയും പുസ്തകമേളയുടെ ഭാഗമായുണ്ടാകും.