കൃതി ആര്‍ട് ഫെസ്റ്റിവലിന് തുടക്കം

ki26krithi-logo

കേരളത്തിന്റെ സാംസ്‌കാരിക തനിമയും മതസൗഹാര്‍ദ്ദവും വിളിച്ചോതുന്ന
വൈവിധ്യമാര്‍ന്ന കേരളീയ നൃത്തരൂപങ്ങളുടെ അവതരണത്തോടെയാണ് കൃതി 2018
പുസ്തകോത്സവത്തിന്റെ ഭാഗമായ കൃതി കലോത്സവം തുടങ്ങുന്നത്. പ്രശസ്തരായ ധരണിസ്‌കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സ് അവതരിപ്പിക്കുന്ന നൃത്തപരിപാടിയില്‍
മോഹിനിയാട്ടം, ഒപ്പന, മാര്‍ഗംകളി, മലബാര്‍ കോല്‍ക്കളി, പരിചമുട്ടുകളി,
ശീതങ്കന്‍ തുള്ളല്‍, തിരുവാതിരക്കളി തുടങ്ങിയ വൈവിധ്യമാര്‍ നൃത്തരൂപങ്ങള്‍
സംഗീതത്തിന്റെ അകമ്പടിയോടെ ചേതോഹരമായ നൃത്തച്ചുവടുകളുമായി വേദിയിലെത്തും.മതസൗഹാര്‍ സന്ദേശവുമായി ‘വന്ദേമാതരം’ എന്ന നൃത്തരൂപം ധരണിയിലെ ഇരുപതിലേറെനര്‍ത്തകര്‍ ഒത്തുചേര്‍ന്നാണ് അവതരിപ്പിക്കുക. മറൈന്‍ ഡ്രൈവിലെ അന്താരാഷ്ട്ര പുസ്‌തോകോത്സവവേദിക്കു സമീപം തയ്യാറാക്കിയിട്ടുള്ള ഹാളിലാണ് കൃതി കലോത്സവംഅരങ്ങേറുക. വൈകിട്ട് അഞ്ചു മണിക്കാണ് നൃത്തപരിപാടികള്‍ ആരംഭിക്കുക.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here