വെണ്ണ കോരിക്കുടിക്കുവാന്‍ ഉണ്ണിക്കണ്ണന് ഇലക്കുമ്പിളൊരുക്കിയ കൃഷ്ണനാല്‍, കൃഷ്ണന്റെ അരമണി പൂത്തിറങ്ങിയതെന്നു വിശ്വസിക്കപ്പെടുന്ന കണിക്കൊന്ന, ശ്രീകൃഷ്ണഭഗവാന്റെ നാള്‍ വൃക്ഷമായ ഞാവല്‍, രാധാകൃഷ്ണ സംഗമത്തിനു തണലും സാക്ഷിയുമായ കടമ്പ്, കൃഷ്ണന്റെ പാദസ്പര്‍ശംകൊണ്ട് ഭഗവത് ചൈതന്യം സിദ്ധിച്ച കൃഷ്ണക്രാന്തി, കൃഷ്ണന്റെ ശരീര വര്‍ണമുള്ള കായാമ്പു. മഹാവിഷ്ണുവിന്റെ കേശഭാരത്തോട് ഉപമിക്കപ്പെടുന്ന ഭര്‍ഭ ചെടിയും വിഷ്ണു നാഭിയിലെ താമരപ്പൂവും ഇങ്ങനെ കൃഷ്ണന്റെ അവതാരഗാഥയോട് അഭേദ്യബന്ധം പുലര്‍ത്തുന്ന പുണ്യതരുക്കളെക്കുറിച്ചാണ് ഈ പുസ്തകം. സ്വന്തം ഗാത്രത്താലും പുഷ്പഫലങ്ങളാലുമൊക്കെ മുകുന്ദസ്തുതി ചൊല്ലുന്ന ഈ സസ്യങ്ങള്‍ കൃഷ്ണഭക്തിയുടെ മാഹാത്മ്യത്തിന് അടിവരയിടുകയാണ്. മനസിലൊരു മുളം തണ്ടിനെയും മയിപ്പീലിയെയും ഉപാസിക്കുന്ന കൃഷ്ണാനുയായികള്‍ക്ക് സായൂജ്യകരമായിരിക്കും ഈ ഗ്രന്ഥം.
കൃഷ്ണപ്രിയ സസ്യങ്ങള്‍
വി യു രാധാകൃഷ്ണന്‍
പബ്ലിഷര്‍ – എച്ച് ആന്റ് സി
വില – 80/-
ISBN – 9789386208460
Click this button or press Ctrl+G to toggle between Malayalam and English