“കുഞ്ഞായിരുന്നപ്പോൾ
എന്റെ ഭാഷ
എല്ലാവർക്കും
തിരിച്ചറിയാൻ
കഴിഞ്ഞു.
ഇപ്പോൾ
ആവോളം ഉറക്കെ, പതുക്കെ
പറഞ്ഞിട്ടും ആർക്കും ഒന്നും
മനസ്സിലാവുന്നില്ലത്രേ.”
കാച്ചിക്കുറുക്കിയ കവിതകളിലൂടെ മലയാളിയുടെ വായന പരിസരങ്ങളെ സജീവമാകുന്ന ഒരു എഴുത്തുകാരനാണ് കെ ആർ രഘു. ആരവങ്ങളോ അട്ടഹാസങ്ങളോ ഇല്ലാതെ കവിതയിൽ പണിയെടുക്കുന്ന ഒരാൾ, ഇപ്പോൾ പുതിയ ഒരാശയവുമായി ഈ കവി നമ്മളിലേക്കെത്തുകയാണ്. കവിതകളുമായി കുഞ്ഞു വണ്ടിയിൽ കാസർകോട് വരെ യാത്ര പോകാൻ തീരുമാനിച്ചിരിക്കുകയാണ് രഘു.തന്റെ പുസ്തകം കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം.പിടിയരി, വേരിന് രണ്ടറ്റമുണ്ട് തുടങ്ങിയ സമാഹാരങ്ങളിലെ കവിതകൾ വായനക്കാരിലേക്ക് നേരിട്ട് എത്തിക്കാനായി നടത്തുന്ന ഈ ശ്രമത്തിന് വമ്പിച്ച പിന്തുണയാണ് വായനക്കാരിൽ നിന്നും ലഭിക്കുന്നത്. തൃശൂർ പാലക്കാട് മലപ്പുറംകോഴിക്കോട് വയനാട് കണ്ണൂർ വഴിയാണ് യാത്ര.