നാടന്‍ കൊയ്ത്ത് പാട്ടിന്റെ താളമേളത്തോടെ കൊച്ചുചിറ പാടശേഖരത്തില്‍ കൊയ്ത്തുത്സവം. ആരക്കുഴ പഞ്ചായത്തിലെ യുവജന കൂട്ടായ്മയിലാണ് പെരിങ്ങഴ കൊച്ചുചിറ പാടശേഖരത്തില്‍ നെല്‍കൃഷിയിൽ നൂറു മേനി വിളഞ്ഞത്. ആരക്കുഴ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡിലെ രണ്ടരയേക്കര്‍ വരുന്ന പെരിങ്ങഴ കൊച്ചുചിറ പാടശേഖരത്തില്‍ പ്രദേശത്തെ യുവജന കൂട്ടായ്മയിലെ അംഗങ്ങളും കലാകാരനുമായ സന്തോഷ് കണിയാംകുടിയില്‍, തടിമില്‍ തൊഴിലാളിയായ ലൈജു തേക്കിന്‍കാട്ടില്‍, കര്‍ഷക തൊഴിലാളിയായ വിജയന്‍ മറ്റനായില്‍ എന്നിവരുടെ നേതൃത്വത്തിലാണ് നെല്‍കൃഷിയിറക്കിയത്. ആരക്കുഴ കൃഷി ഭവന്റെ സഹകരണത്തോടെ ആരംഭിച്ച നെല്‍കൃഷിയ്ക്ക് ഉമ ഇനത്തില്‍പെട്ട നെല്‍വിത്തും, ആവശ്യമായ ജൈവവളങ്ങളും കൃഷിഭവനില്‍ നിന്നും നല്‍കുകയായിരുന്നു. കൃഷി ഓഫീസര്‍ കെ.എസ്.സണ്ണിയുടെ സഹായവും നിര്‍ദ്ദേശവും ഉപയോഗപ്പെടുത്തിയാണ് കൃഷി പരിപാലിച്ച് പോന്നത്. മഹാപ്രളയത്തെ അതിജീവിച്ച നെല്‍കൃഷി ഇക്കുറി 100-മേനി വിളവാണ് ലഭിച്ചത്. തൊഴിലാളികളുടെ ആഭാവത്തെ തുടര്‍ന്ന് കൊയ്ത്ത്- മെതിയന്ത്രം ഉപയോഗിച്ചാണ് നെല്ല് കൊയ്‌തെടുക്കുന്നത്. യൂവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിളഞ്ഞ നെല്‍കൃഷിയുടെ വിളവെടുപ്പിന് ജനപ്രതിനിധികളെത്തിയതോടെ കൊയ്ത്ത് ഉത്സവം ആഘോഷമാക്കി മാറുകയായിരുന്നു . കൊയ്ത്തുത്സവം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് വള്ളമറ്റം കുഞ്ഞ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിബി കുര്യാക്കോ, വാര്‍ഡ് മെമ്പര്‍ ഓമന മോഹനന്‍, കൃഷി ഓഫീസര്‍ കെ.എസ്.സണ്ണി, കൃഷി അസിസ്റ്റന്റ് ഫൗസിയ ബീഗം, കെ.ജി.സത്യന്‍, പ്രിന്‍സ് പൊരുന്നേടത്ത്, ജോളി മാത്യു, ബാബു മാത്യു, സന്തോഷ് കണിയാംകുടിയില്‍, വിജയന്‍ മറ്റനായില്‍, ലൈജു തേക്കിന്‍കാട്ടില്‍ എന്നിവര്‍ സംമ്പന്ധിച്ചു.
ഫോട്ടോ അടിക്കുറിപ്പ്: ആരക്കുഴ കൊച്ചുചിറ പാടശേഖരത്തില്‍ നടന്ന കൊയ്ത്ത് ഉത്സവം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.