കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ്റെ കവിതാ പുരസ്കാരം കെ.കെ.പല്ലശ്ശനയുടെ ‘മഴപ്പുസ്തകം’ എന്ന രചനയ്ക്ക്’. കേരളത്തിലെ സർക്കാർ -എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രൈമറി മുതൽ ഹയർ സെക്കൻഡറിവരെയുള്ള അധ്യാപകരുടെ രചനകളിൽ നിന്നാണ് മഴപ്പുസ്തകം പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.മാർച്ച് 13-ന് തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ വച്ച് ബഹു.എം.പി.ശശി തരൂർ പുരസ്കാര വിതരണം നിർവ്വഹിക്കും.