പ്രശസ്ത നടി കെ.പി.എ.സി ലളിത അന്തരിച്ചു

 

പ്രശസ്ത നടി കെ.പി.എ.സി ലളിത (74) അന്തരിച്ചു. അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. അഭിനയത്തിന് നിരവധി ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

സംഗീത നാടക അക്കാദമി അധ്യക്ഷയായിരുന്നു. സി.പി.എം സ്ഥാനാർഥിയായി നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. അന്തരിച്ച പ്രമുഖ സംവിധായകൻ ഭരതനാണ് ഭർത്താവ്. മക്കൾ: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാർത്ഥ് ഭരതൻ.

കെ.പി.എ.സിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. ശാന്തം, അമരം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. മലയാളത്തിലും തമിഴിലുമായി 550ലധികം ചിത്രങ്ങളിൽ അഭിനയിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here