കൊഴിയുമീയാണ്ട്

kozhiyumee

 

തകര്‍ന്നൊരാം ഈലോകത്തിന്‍
തകര്‍ത്തൊരാംപടിയിലിരുനൊന്നു
ചൊല്ലട്ടെ കൊഴിയുമീആണ്ടിന്‍റെ
കദനത്തിന്‍കഥ….

നിരായുധന്‍റെ നിണംവീണുചുവന്നു
ജനനിതന്‍ മാറിടം…
വിശപ്പിന്‍റെ കണ്ണീര്‍കണത്താല്‍
കുതിര്‍ന്നു ഭൂമിക…..

കവര്‍ന്നെടുത്തനീതിക്കായി
തെരുവുകളില്‍ ജനത്തിന്‍റെരോദനം…
ചതച്ചരച്ചബാല്യത്തിന്‍ കബന്ധങ്ങള്‍ക്ക്
മുകളില്‍ വട്ടമിട്ടുപറക്കുന്നശവംതീനി
പക്ഷികള്‍…..

അധികാരനിലനില്‍പ്പിനായി
പ്രജകള്‍തന്‍ ചുടുചോരകൊണ്ട്
ബലിനടത്തി……
അതിര്‍ത്തികടന്നൊരു അധികാരത്തിനായി
പുലകളാള്‍പലമലകള്‍തീര്‍ത്തു….

ന്യായത്തിന്‍നാവുകളെ അരിഞ്ഞുവീഴ്ത്തി
നേരിന്‍റെകണ്ണില്‍ ഇരുള്‍നിറച്ചു….
സത്യത്തിന്‍ കൈകളെചങ്ങലകെട്ടിലാക്കി
ക്രൂരതതന്‍കരിമ്പടകൊണ്ട് മൂടിഭൂമിയെ…

ഇണയായി തീര്‍ന്നവളെപണമായിതീര്‍ത്തു
സൊരക്തത്തെപോലും കാമത്തിനു
ഇരയായി തീര്‍ത്തു…
ഉദരത്തില്‍ നിന്നുതിര്‍ത്ത ഭ്രൂണത്തെപോലും
വെറും കൃമികളായിതീര്‍ത്തു…

പൊക്കിള്‍ക്കൊടി മുറിച്ചുമക്കള്‍
തെരുവിന്‍നടക്കല്‍ കാഴ്ച്ചവെച്ചു…
ജനകന്‍റെഅനാഥമാംജഡം പരല്‍മീനുകള്‍
കൊത്തിവലിച്ചു….
നാരിതന്‍ ചാരിത്ര്യംതെരുവില്‍
പലവുരു കവര്‍ന്നെടുത്തു….

കുന്നിനും മലക്കുംമുകളില്‍കൂടാരം
കെട്ടിഅവകാശത്തിന്‍ജണ്ഡകല്‍നാട്ടി…
നദിയും പുഴയുംമാന്തിപറിച്ചുവിറ്റ്‌
പണത്തിനായി…
തണ്ണീര്‍തടാകകരക്ക്‌പോലുംകുടിനീര്‍
അന്ന്യമായി…..

പ്രകൃതിയോ ദുരന്തമഴയായി
പെയ്തിറങ്ങി..
അലകടല്പോലും താണ്ഡവനിര്‍ത്തമാടി…
ഇളംതെന്നല്‍പലവുരു കൊടുംകാറ്റായി
വീശി….
ഒളാപ്പരപ്പില്‍ ജഡങ്ങള്‍ ഒഴികിപ്പരന്നു…

വിടപറയുമീആണ്ടിലെ നിറംകെട്ട
ദിനങ്ങളെ മറക്കുമോലോകം..?
പുത്തന്‍പുലരിക്കായി വെമ്പുന്ന
ലോകത്തിനായി ഉയരട്ടെസ്നേഹത്തിന്‍
ശാന്തീമന്ത്രങ്ങള്‍…..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here