കോഴിക്കുഞ്ഞുങ്ങള്‍ കണ്ട കാഴ്ചകള്‍

pida-0” അബ്രഹാമിന്റെ ഹോബിയാണ് പക്ഷിമൃഗാദികളെ വളര്‍ത്തുന്നത്. അയാളുടെ വീട്ടില്‍ പശു, പട്ടി തുടങ്ങിയ മൃഗങ്ങളും കോഴി, താറാവ്, പാത്ത, ഗിനി, പ്രാവ് തുടങ്ങിയ പക്ഷികളും ഉണ്ട്. ഇവയ്ക്കെല്ലാം പാര്‍ക്കാന്‍ പ്രത്യേകം കൂടുകളുമുണ്ട്.

ഒരുകോഴിപ്പിടിയും നാലുകുഞ്ഞുങ്ങള്‍ക്കും തള്ളക്കോഴി പേരുകള്‍ ഇട്ടിരുന്നു. കറുത്ത കോഴിക്കുഞ്ഞ്, വെളുത്ത കോഴിക്കുഞ്ഞ്, പുള്ളിക്കോഴിക്കുഞ്ഞ്, ചുവന്ന കോഴിക്കുഞ്ഞ് എന്നിങ്ങനെ പേരുകള്‍ നല്‍കി. കൂട് തറയില്‍ കമ്പി വല കൊണ്ടു കെട്ടിയതായിരുന്നു. കൂട്ടില്‍ തീറ്റ ഇട്ടു കൊടുക്കുമ്പോള്‍ തെരഞ്ഞു തിന്ന് കമ്പിവലയുടെ അടിയില്‍ കുഴി രൂപപ്പെട്ടു. അതിലൂടെ ഒരു ദിവസം നാലു കോഴികുഞ്ഞുങ്ങളും പുറത്തു കടക്കാന്‍ തീരുമാനിച്ചു.

ഓരോരുത്തരായി പുറത്തു കടന്നു. തള്ളക്കോഴി കുഞ്ഞുങ്ങള്‍ പുറത്തു നില്‍ക്കുന്നതു കണ്ടപ്പോള്‍ കൂടിന്റെ അകത്തു വരാന്‍ പറഞ്ഞു. കുഞ്ഞുങ്ങള്‍ അമ്മ പറഞ്ഞത് അനുസരിച്ചില്ല. ഞങ്ങള്‍ ഇപ്പോള്‍ വരാം അമ്മേ എന്നു പറഞ്ഞ് നടന്നു നീങ്ങി. അമ്മ വിളീച്ചിട്ട് നാലുപേരും തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല.

അങ്ങനെ അവര്‍ കാഴ്ചകള്‍ കണ്ടു നടന്നു.

കുറെ കഴിഞ്ഞപ്പോള്‍ നാലുപേരും അമ്മയുടെ അടുത്തു തിരിച്ചു വന്നു. അപ്പോള്‍ അമ്മ ചോദിച്ചു.

”മക്കളേ‍ നിങ്ങള്‍ പുറത്തു പോയപ്പോള്‍ എന്തെല്ലാം കണ്ടൂ?”

അമ്മയുടെ ചോദ്യം കേട്ടപ്പോള്‍ കറുത്ത കോഴിക്കുഞ്ഞു പറഞ്ഞു

”അമ്മേ അമ്മേ ഞങ്ങള്‍ പുറത്തു പോയപ്പോള്‍‍ നിറയെ പുള്ളികളുള്ള കോഴികളെ കണ്ടു. അവ കൊ കൊ എന്ന ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് മരത്തിന്റെ മുകളില്‍‍ പറന്ന് കയറി ഇരിക്കുന്നു. എന്തൊരു ഭംഗി അവരെ കാണാന്‍”

” മോനെ അത് കോഴിയല്ല അത് ഗിനിയാണ്” അമ്മ പറഞ്ഞു.

അപ്പോള്‍ വെളുത്ത കോഴിക്കുഞ്ഞു പറഞ്ഞു

” അമ്മേ അമ്മേ ഞങ്ങള്‍ കഴുത്ത് നീട്ടി കോ എന്ന ശബ്ദം പുറപ്പെടുവിക്കുന്ന വലിയ കോഴികളെ കണ്ടു. എത്ര തരം കോഴികളാണ് ഇവിടെയുള്ളത്”

” അത് കോഴി അല്ല അതാണ് പാത്ത ” അമ്മ പറഞ്ഞു.

അപ്പോള്‍ പുള്ളീക്കോഴിക്കുഞ്ഞു പറഞ്ഞു.

”അമ്മേ അമ്മേ ഞങ്ങള്‍ കോക്ക് കോക്ക് എന്നു പറഞ്ഞൂ നടക്കുന്ന കോഴികളെ കണ്ടു. നല്ല രസമാണ് അവറ്റകളെ കാണാന്‍”

” മോനേ അത് കോഴി അല്ല അതാണ് താറാവ്” അമ്മ പറഞ്ഞു.

അതു കേട്ടപ്പോള്‍ ചുവന്ന കോഴിക്കുഞ്ഞ് പറഞ്ഞു.

” അമ്മേ അമ്മേ ഞങ്ങള്‍ മ്യാവൂ മ്യാവൂ എന്നു പറഞ്ഞു നടക്കുന്ന കോഴിയെ കണ്ടൂ. അതിന്റെ ദേഹത്തെല്ലാം രോമങ്ങളാണ്. കാണാന്‍ നല്ല ഭംഗിയുണ്ട്.”

” മോനേ അത് കോഴിയല്ല അതാണ് പൂച്ച. അത് നിങ്ങളെ പിടിച്ചു തിന്നാതിരുന്നത് ഭാഗ്യം. ഈശ്വരാ രക്ഷപ്പെട്ടല്ലോ നിങ്ങള്‍ എങ്ങനെ രക്ഷപ്പെട്ടു?” അമ്മ ചോദിച്ചു.

” ഞങ്ങള്‍ പറന്നു കൂടിന്റെ അടുത്തു വന്നു ഉള്ളില്‍ കയറി” കോഴിക്കുഞ്ഞുങ്ങള്‍ പറഞ്ഞു.

”മേലില്‍ കൂട് തുറന്നു വിട്ടാലും അമ്മയുടെ കൂടെ അല്ലാതെ ഒറ്റക്ക് എങ്ങും പോകരുത് ലോകം എന്താണെന്ന് നിങ്ങള്‍ പഠിക്കുന്നതേ ഉള്ളു. അതിനു മുമ്പ് തനിച്ചെങ്ങും പോകരുത് അപകടം ഒളിഞ്ഞിരിക്കുന്നത് തിരിച്ചറിയാനുള്ള പ്രാപ്തി നിങ്ങള്‍ക്ക് കൈവന്നിട്ടില്ല” അമ്മ പറഞ്ഞു.

”ശരി അമ്മേ” നാലു മക്കളും ഒരുമിച്ചു പറഞ്ഞു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here