കോവിലന്റെ മകൾ പ്രൊഫസർ. വി.എ വിജയ (65) അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെ രണ്ടരക്ക് ഹൃദ്രോഗബാധയെ- ത്തുടർന്നായിരുന്നു അന്ത്യം സംഭവിച്ചത്.കൊല്ലം എൻ.എസ്.എസ് കോളേജിൽ അധ്യാപികയായിരുന്നു. ആറ്റിങ്ങൽ ബാറിലെ അഭിഭാഷകൻ വക്കം ആർ ജയപ്രകാശ് ഭർത്താവാണ്. മകൾ പൗർണമി കൊല്ലം എസ് എൻ ലോ കോളേജ് അധ്യാപികയാണ്. പരേതനായ അജിതൻ, അമിത എന്നിവരാണ് സഹോദരങ്ങൾ. സംസ്കാരം വൈകിട്ട് 5 ന് വീട്ടുവളപ്പിൽ നടക്കും.
Home ഇന്ന്