കോ ഉൻ-കവിത

kun3

കൊറിയൻ കവിയും, സാമൂഹ്യപ്രവർത്തകനുമാണ് കോ ഉൻ. നിരവധി കവിതകളും നോവലുകളും,കഥകളും എഴുതിയിട്ടുണ്ട് അടുത്ത കാലത്തായി യൂറോപ്പിൽ കോ ഉന്നിന്റെ കൃതികൾ ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. നിരവധി തവണ നോബൽ സമ്മാനത്തിന് പരിഗണിക്കപ്പെട്ടിട്ടുണ്ട്.

 

 

വഴിചോദിക്കൽ

എന്താണ് ദൈവമെന്നു ചോദിക്കുന്ന നിങ്ങൾ
മന്ദബുദ്ധികൾ പകരം ജീവിതമെന്തെന്ന് ചോദിച്ച് നോക്ക്

നരകമരങ്ങൾ പൂക്കുന്ന തുറമുഖം കണ്ടെത്ത് ,
അവിടെ കുടിക്കാൻ പറ്റുമിടങ്ങളന്വേഷിക്ക്

കുടിയന്മാരെപ്പറ്റി ചോദിക്ക് ,
നരകമരത്തെപ്പറ്റി ചോദിക്ക്,

ചോദിക്കാനൊന്നും ഇല്ലാതെയാവും വരെ ചോദിക്ക്….

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here