അമ്പത് വർഷങ്ങൾക്കിപ്പും നിഗൂഢമായ കുറ്റകൃത്യങ്ങളുടെ ചുരുളഴിക്കാൻ ഡിക്ടറ്റീവ് മർക്സിൻ: ഈ മടങ്ങിവരവിലുമുണ്ട് ഒരു പുഷ്പനാഥ് ടച്ച്

നിഗൂഢമായ കുറ്റകൃത്യങ്ങളുടെയും അറുതി ഇല്ലെന്നുറപ്പിച്ച രഹസ്യങ്ങളുടെയും ചുരുളഴിക്കാൻ അയാൾ വീണ്ടും എത്തുകയാണ്, അമ്പത് വർഷങ്ങൾക്കിപ്പുറം ഡിക്ടറ്റീവ് മർക്സിൻ വായനക്കാരുടെ മുന്നിൽ പുനരവതരിക്കുകയാണ്. എമ്പതുകളിൽ സാങ്കേതിക വിദ്യയോ , മറ്റ് സാധ്യതകളോ ഇന്നത്തെപ്പോലെ സർവ്വ സാധരണമല്ലായിരുന്ന കാലത്ത് കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള വായന ശാലകളെ സജീവമാക്കിയ പേരായിരുന്നു കോട്ടയം പുഷ്പനാഥ്.
മലയാളിയുടെ വായനാ പരിസരത്തെ കുറ്റാന്വേഷണ നോവലുകളിലൂടെ ഇത്ര സജീവമാക്കിയ മറ്റൊരു പേരില്ല.
മെഴുകു തിരി വെളിച്ചത്തിൽ അന്നത്തെ തലമുറ പുഷ്പനാഥിനെ വായിച്ചു, ഇന്ന് ഒരു സിനിമക്ക് കിട്ടിയേക്കവുന്ന ജനപ്രീതി അന്ന് പുഷ്പനാഥിന്റെ നോവലുകൾക്ക് അവകാശപ്പെടാനാകുമായിരുന്നു.

കാലങ്ങൾക്കിപ്പുറം ബാംഗ്ലൂരിലെ ഐ ടി ലോകത്തിന്റെ തിരക്കുകൾ പിന്നിൽ ഉപേക്ഷിച്ചു പുഷ്പനാഥിന്റെ ചെറുമകൻ മടങ്ങി എത്തിയിരിക്കുകയാണ്, മുത്തച്ഛന്റെ എഴുത്തിന്റെ അമ്പതാം വാർഷികത്തിൽ ആ കൃതികൾ വായനക്കാർക്ക് മുൻപിൽ വീണ്ടും അവതരിപ്പിക്കാൻ , വയനക്കാരിലേക്ക് തിരിച്ചു വരുമ്പോളും ആ വരവിനും ഉണ്ട് ഒരു പുഷ്പനാഥ് എഫക്ട്.

മുത്തച്ഛന്റെ പുസ്തകങ്ങൾക്ക് പുതിയ കാലത്തും ഏറെ വയണക്കാറുണ്ടെന്നു റയാൻ കണക്കു കൂട്ടുന്നു, രഹസ്യങ്ങളോടും കുറ്റാന്വേഷണ കഥകളോടുമുള്ള വായനക്കാരുടെ താല്പര്യത്തെ കണ്ടറിഞ്ഞാണ് പുറത്തിറങ്ങിയ കാലത്ത് ഏറെ വായിക്കപ്പെട്ട പുസ്തകങ്ങൾ ഓരോന്നായി പുഷ്പനാഥ് പബ്ലിക്കേഷനിലൂടെ പുറത്തിറക്കാൻ ഈ ചെറുമകൻ ലക്ഷ്യം വെക്കുന്നത്.

അതിന്റെ ആദ്യ പടിയായി ചുവന്ന മനുഷ്യൻ എന്ന നോവൽ നാളെ കോട്ടയം പ്രസ് ക്ലബ്ബിൽ വെച്ചു പ്രകാശിതമാകും. ഇറങ്ങിയ കാലത്ത് കവർ ചിത്രങ്ങൾക്കോ ഡിസൈനിനോ വേണ്ടത്ര പ്രാധാന്യം നൽകാതെയായിരുന്നു പുഷ്പനാഥിന്റെ നോവലുകൾ വെളിച്ചം കണ്ടത് , രണ്ടാം വരവിൽ അത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ടെന്നു റയാൻ ഉറപ്പിച്ചു പറയുന്നു. ചുവന്ന മനുഷ്യന് ശേഷം ഫറോവോന്റെ മരണ മുറി, പ്ലൂട്ടോയുടെ കൊട്ടാരം, ഒളിംബസ്സിലെ രക്തരക്ഷസ്, ഡയല്‍ 00003 വായനക്കാരിലേക്ക് ഉടൻ തന്നെ എത്തും.

നാളെ ഉച്ചക്ക് രണ്ടു മണിക്ക് നടക്കുന്ന പരിപാടിയിൽ പ്രശസ്ത സംവിധായകൻ മധുപാൽ മുഖ്യാതിഥിയാകും, കോളമിസ്റ്റ് എൻ എ നസീർ, മാടവന ബാലകൃഷ്ണ പിള്ള, ബാറ്റൻ ബോസ് തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കും, പ്രകാശനത്തോട് അനുബന്ധിച്ച് പുഷ്പനാഥും ജനകീയ നോവലും എന്ന വിഷയത്തിൽ പ്രഭാഷണവും ഉണ്ടാവും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English