പ്രമുഖ ജനപ്രിയ സാഹിത്യകാരൻ കോട്ടയം പുഷ്പനാഥ് (80)അന്തരിച്ചു. രാവിലെ 10 മണിയോടെ കോട്ടയത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. മൂന്നാഴ്ച മുമ്പാണ് പുഷ്പനാഥിന്റെ മകൻ സലീം പുഷ്പനാഥ് മരിച്ചത്. ഇതേത്തുടർന്ന് അദ്ദേഹം കൂടുതൽ അവശനായിരുന്നു.മറിയാമ്മയാണ് ഭാര്യ. സലീം പുഷ്പനാഥ് ഉൾപ്പെടെ മൂന്ന് മക്കളുണ്ട്.സംസ്ക്കാരം വെള്ളിയാഴ്ച വൈകിട്ട് കോട്ടയം സിഎസ്ഐ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.പുഷ്പനാഥൻ പിള്ള എന്നാണ് ശരിയായ പേര്. അപസർപ്പക, മാന്ത്രിക നോവലുകളിലൂടെയാണ് പുഷ്പനാഥ് പ്രശസ്തനായത്അധ്യാപകനായാണ് പുഷ്പനാഥ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. മുന്നൂറോളം നോവലുകൾ എഴുതിയിട്ടുണ്ട്. പല നോവലുകളും തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേയ്ക്ക് തർജമ ചെയ്തിട്ടുണ്ട്. ബ്രഹ്മരക്ഷസ്സ്, ചുവന്ന അങ്കി എന്നീ കൃതികൾ ചലച്ചിത്രമാക്കപ്പെട്ടു.1967 ൽ കല്ലാർകുട്ടി സ്കൂളിൽ അധ്യാപകനായിരിക്കുമ്പോൾ മനോരാജ്യം വാരികയിൽ ചുവന്ന മനുഷ്യൻ എന്ന ആദ്യനോവൽ പ്രസിദ്ധീകരിച്ചതോടെയാണ് കോട്ടയം പുഷ്പനാഥ് അറിയപ്പെട്ടു തുടങ്ങിയത്